ദീര്‍ഘനേര വീഡിയോ വിപണിയിലേക്ക് കടന്നുകയറാന്‍ മെറ്റയുടെ ഇന്‍സ്റ്റാഗ്രാം ഒരുങ്ങുന്നു. 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കുന്ന ‘ഫീച്ചേഴ്സ്’ എന്ന പുതിയ ഫോര്‍മാറ്റ് ഇന്‍സ്റ്റാഗ്രാം പരീക്ഷിച്ചുവരികയാണ്. ഫുള്‍ ലെങ്ത് പോഡ്കാസ്റ്റുകള്‍, അഭിമുഖങ്ങള്‍, കോമഡി ഷോകള്‍, വിദ്യാഭ്യാസ വിവരങ്ങള്‍ എന്നിവ ഇനി ഇന്‍സ്റ്റാഗ്രാമിലൂടെ തന്നെ പൂര്‍ണമായി കാണാന്‍ സാധിക്കും. ഹൊറിസോണ്ടല്‍ രൂപത്തിലുള്ള 90 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്ക് പുറമെ, ദീര്‍ഘ വീഡിയോകളുടെ പ്രധാന ഭാഗങ്ങള്‍ ചെറിയ റീല്‍സുകളാക്കി മാറ്റാന്‍ സഹായിക്കുന്ന ‘ക്ലിപ്സ് ആസ് റീല്‍സ്’ എന്ന ഫീച്ചറും പരീക്ഷിക്കുന്നുണ്ട്. റീല്‍സുകളിലൂടെ വീഡിയോ കണ്ടെത്തുകയും തുടര്‍ന്ന് ആപ്പില്‍ നിന്ന് പുറത്തുപോകാതെ തന്നെ മുഴുവന്‍ വീഡിയോയും കാണാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുകയുമാണ് ഇന്‍സ്റ്റാഗ്രാമിന്റെ ലക്ഷ്യം.
