ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ അള്‍ട്രാവയലറ്റ് എക്സ്-47 വെനം മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അള്‍ട്രാവയലറ്റിന്റെ പുതിയ വിഎക്സ്-100 100വി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയാണ് പുതിയ മോഡല്‍. ബുക്കിങ് ആരംഭിച്ചു. നവംബറില്‍ ഡെലിവറി ആരംഭിക്കും. തുടക്കത്തില്‍ 2.65 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 343 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 30 കിലോവാട്ട് (40 ബിഎച്ച്പി) ഇലക്ട്രിക് മോട്ടോറാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 550 എന്‍എം ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും. 5.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. പുതിയ യുവി ലൈറ്റ്ഫ്യൂറി മോട്ടോര്‍, 11 കിലോവാട്ട്അവര്‍ എസ്ആര്‍ബി-11 ബാറ്ററി പായ്ക്ക്, അപ്ഡേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
