കേരളത്തിന്റെ 29ാമത് ഗവർണറായി ഓം പ്രകാശ് മാഥൂര് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ ജനപ്രതിനിധികൾ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്.
സംസ്ഥാന വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ടി സെക്ഷനിലേക്ക് കൈമാറുന്ന കേസുകളുടെ വിവരങ്ങൾ ഇനി മുതൽ വിവരാവകാശ നിയമപ്രകാരം കിട്ടില്ല. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസുകൾ ടി സെക്ഷനിലേക്ക് മാറ്റിയാൽ ആർടിഐ പ്രകാരം പുറത്തുവരില്ല.
കേരള പൊലീസിന്റെ ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ കീഴിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന ഊർജിതമാക്കി. ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 21-ന് നടത്തിയ പരിശോധനയിൽ കൊച്ചി സിറ്റി പൊലീസ് പരിധിയിൽ 125 പേരെ പരിശോധിച്ചു.
കോഴിക്കോട് ജില്ലാ കലക്ടറേറ്റിൽ അഞ്ച് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കണമെന്ന നിർബന്ധിത നിബന്ധന ഒഴിവാക്കി കൂടുതൽ ജീവനക്കാർക്ക് തസ്തികമാറ്റം നൽകി. സ്പെഷ്യൽ റൂളിൽ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കണമെന്ന നിബന്ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ജില്ലാ കലക്ടറുടെ വിശദീകരണം.
2024ൽ തൃശൂർ പൂരം ചടങ്ങുകൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മുൻ കമ്മീഷണർ അങ്കിത് അശോകിന് വീഴ്ചയില്ലെന്നാണ് എസ് ഐടി റിപ്പോർട്ട്.
ശബരിമലയിൽ വ്യാപകമായി വ്യാജ ഹെൽത്ത് കാർഡുകൾ നൽകുന്ന ലാബ് മാഫിയയെ ആരോഗ്യവകുപ്പ് പിടികൂടി. പരിശോധനകൾ ഒന്നും നടത്താതെ പണം വാങ്ങിയാണ് പത്തനംതിട്ട സീതത്തോട് അമ്മ ക്ലിനിക്ക് എന്ന സ്ഥാപനം ഹോട്ടൽ ജീവനക്കാർക്ക് വ്യാജ കാർഡുകൾ നൽകിയത്.
അതീവ സുരക്ഷാമേഖലയായ സെക്രട്ടേറിയറ്റിന്റെ ഉൾവശം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രത്യക്ഷപ്പെട്ടതിൽ വിവാദം. സെക്രട്ടേറിയറ്റിൽ ടൈൽ പണിക്ക് എത്തിയ കരാറുകാരാണ് വീഡിയോ പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഉദ്യോഗസ്ഥർ നടപടി തുടങ്ങി.
രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പ്രസംഗിച്ച കണ്ണൂരിലെ ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്തിനെതിരെ കണ്ണൂർ ടൌൺ പൊലീസ് കേസ് എടുത്തു. രാഹുൽ ഗാന്ധിയെ തെരുവ് പട്ടിയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നതാണ് ആരോപണം.
കേരളത്തിൽ തിങ്കളാഴ്ച്ച വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട് ശ്രീകൃഷ്ണപുരം പഞ്ചായത്ത് പതിനൊന്നാം വാർഡിലെ മരിച്ച രണ്ട് പേരുടെ പെൻഷൻ തട്ടിയെടുത്ത് സിപിഎം മണ്ണമ്പറ്റ ബ്രാഞ്ച് സെക്രട്ടറി സത്യനാരായണന്. കൃഷ്ണൻകുട്ടി പണിക്കർ, നാരായണ ഗുപ്തൻ എന്നിവരുടെ സെപ്റ്റംബർ മാസം വരെയുള്ള തുക വ്യാജ ഒപ്പിട്ട് സത്യനാരായണൻ തട്ടിയെടുക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ വാഹനത്തിന്റെ വിവരങ്ങള് ലഭിക്കുന്നത് വൈകും. വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും. ബിഎംഡബ്ലിയു ആസ്ഥാനത്തെ വിദഗ്ധർ പരിശോധിച്ച ശേഷമേ വിവരം പൊലീസിന് നൽകൂ.
കോവളം സ്പാ പീഡനക്കേസിൽ അന്തർസംസ്ഥാന അന്വേഷണം ഊർജിതം. പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികളെ അറസ്റ്റ് ചെയ്യാൻ തമിഴ്നാട് പൊലീസ് കോടതി അനുമതി തേടി. ചെന്നൈയിലും പീഡനം നടന്നെന്ന് മൊഴി. കൂടുതൽ തെളിവെടുപ്പിനായി അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിച്ചു
അയൽവാസികളായ യുവാവിനെയും പിതാവിനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. പത്തനംതിട്ട വള്ളിക്കോട് പെരുമ്പിളത്തേറ്റ് പുത്തൻവീട്ടിൽ ശ്രീജേഷ് ശശിധരൻ (47) ആണ് പത്തനംതിട്ട പോലീസിന്റെ പിടിയിലായത്.
ഖത്തർ കെഎംസിസി ഓഫീസിൽ നടന്ന 8 കോടി രൂപയുടെ കവർച്ചയിൽ കെഎംസിസി നേതൃത്വം മൗനം തുടരുന്നു. ഖത്തർ കെഎംസിസിയുടെ സ്പോർട്സ് വിഭാഗം കൺവീനർ റൊട്ടാന റസാഖിനെതിരെയാണ് കേസുമായി ബന്ധപ്പെട്ട് വിമർശനം ഉള്ളത്. എന്നാൽ സംഭവത്തിൽ തനിക്ക് യാതൊരു അറിവും ഇല്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതം എന്നുമാണ് റസാഖിന്റെ പ്രതികരണം.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിനൊപ്പം ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ പുതിയ തെളിവുകൾ തേടാനാണ് നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജർ ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം ഉണ്ടാകും.
സൗദി അറേബ്യയിലെ റിയാദ് നഗരവും തെക്കൻ പ്രദേശങ്ങളും ലക്ഷ്യമിട്ട് ഹൂതി തീവ്രവാദികൾ നടത്തിയ വ്യോമാക്രമണ ശ്രമങ്ങൾ സഖ്യസേന പരാജയപ്പെടുത്തി. തെക്കൻ പ്രദേശം ലക്ഷ്യമാക്കി ഹൂതി വിഭാഗം വിക്ഷേപിച്ച രണ്ട് ഡ്രോണുകളും റിയാദ് നഗരത്തിന് നേരെ വന്ന ഒരു ബാലസ്റ്റിക് മിസൈലുമാണ് സഖ്യസേന തകർത്തു കളഞ്ഞത്.
അസം മുഖ്യമന്ത്രിയുടെ വിജിലൻസ് സെല്ലിലെ ഡിഎസ്പിയെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോംഗൈഗാവ് ജില്ലയിലെ ‘ഹോട്ടൽ ജാഹ്നവി റീജൻസി’യിലാണ് ഡിഎസ്പി ഖർഗേശ്വർ റഭയുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തിയത്.
സുപ്രീം കോടതി ഉത്തരവ് ലംഘിച്ച് പ്രായപൂർത്തിയാകാത്ത മകനുമായി ഇന്ത്യ വിട്ട റഷ്യൻ വനിത വിക്ടോറിയ ബസുവിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. വിക്ടോറിയയെ തിരികെ ഇന്ത്യയിലെത്തിക്കുന്നതിനായി ഡൽഹി പൊലീസ് നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
അമേരിക്കൻ തപാൽ സേവനമായ യുഎസ് പോസ്റ്റൽ സർവീസിന് (USPS) 12.6 കോടി ഡോളറിലേറെ (ഏകദേശം 1,194 കോടി ഇന്ത്യൻ രൂപ) നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് ഓൺലൈൻ തട്ടിപ്പ് കേസിൽ പാകിസ്ഥാനിയായ 33 -കാരനെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഇറാനെതിരെ കനത്ത ആക്രമണം പുനരാരംഭിക്കാൻ അമേരിക്കൻ നീക്കമെന്ന് റിപ്പോർട്ട്. സംയുക്ത ആക്രമണം പുനരാരംഭിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയും യുഎസ് സൈന്യവും ചേർന്ന് പദ്ധതി തയ്യാറാക്കിയെന്നാണ് റിപ്പോർട്ട്.
