പാചക എണ്ണയുടെ സുരക്ഷിതമല്ലാത്ത പുനരുപയോഗം തടയുന്നതിനായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ തെളിമ 2.0 പരിശോധന നടത്തി. പരിശോധനയിൽ 568 ലിറ്റർ ഉപയോഗിച്ച എണ്ണയും 7,000 വറുത്ത പലഹാരങ്ങളും നശിപ്പിക്കുകയും 32 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.
പി എസ് സിയെ തകർക്കാൻ രഹസ്യ ഡീൽ നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് വർഗീയവത്കരണം നടക്കുന്നുവെന്നും യുഡിഎഫും ഗവർണറും തമ്മിൽ അക്കാര്യത്തിൽ രഹസ്യ ഡീൽ ഉണ്ടാക്കിയെന്നും പിണറായി പറഞ്ഞു. ആലപ്പുഴയിൽ പുന്നപ്ര വയലാർ വാരാചരണ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്‍റെ സാമ്പത്തിക നയങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബി വഴി എടുത്ത കടങ്ങൾ കാരണം സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കിഫ്ബിയുടെ പേരിൽ വലിയ തോതിൽ കടബാധ്യത വരുത്തിവെച്ചത് കഴിഞ്ഞ സർക്കാരാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഓപ്പറേഷൻ തെളിമയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, തൃശ്ശൂർ, കൊല്ലം ജില്ലകളിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു.
നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്‍റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്ന് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി. മുൻ വർഷത്തെ അപേക്ഷിച്ച് സമാന കാലയളവിൽ മൂലധന ചെലവിലും തനത് വരുമാനത്തിലും വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.
കേരളത്തിലെ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സിന്‍റെ പ്രതിഷേധം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി. വളർമതിയെന്ന യുവതിക്ക് പൊതു മധ്യത്തിൽ മൊട്ടയടിക്കേണ്ടി വന്നുവെന്ന് ബിജെപി നേതാവ് ജി വി എൽ നരസിംഹ റാവു ചൂണ്ടിക്കാട്ടി. ലിസ്റ്റിൽ ഉണ്ടായിട്ടും നിയമനം ലഭിച്ചില്ല, എന്താണ് അവിടെ നടക്കുന്നതെന്നും പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് ആകുന്നില്ലെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
രോഗാവസ്ഥയുടെ അവസാനഘട്ടത്തിൽ മാത്രമല്ല, ദീർഘകാല രോഗങ്ങൾ കണ്ടെത്തുന്ന ഘട്ടം മുതൽ പാലിയേറ്റീവ് പരിചരണം നൽകാൻ സാധിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സത്യൻ സ്മാരക ഹാളിൽ ലോക പാലിയേറ്റീവ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായ രോഗീസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പിഎസ്‌സി ബോർഡിനെ പിരിച്ചുവിടാനുള്ള ഗവർണറുടെ കത്തിനെയും പിണറായി വിജയനെതിരായ ഇഡി കേസ് വിഷയത്തെയും മുൻനിർത്തി വിമർശനവുമായി ആർഎസ്പി നേതാവും മന്ത്രിയുമായ ഷിബു ബേബി ജോൺ. പിഎസ്സി അംഗങ്ങളെ കൂട്ടത്തോടെ പിരിച്ചുവിടാൻ ശുപാർശ ചെയ്ത ഗവർണറുടെ നിലപാടിനോട് ആർഎസ്പിക്ക് യോജിപ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണമടക്കം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എസ്ഐആറിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പ് തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തീരുമാനം ഒറ്റയ്ക്ക് എടുത്തുവെന്നതടക്കം പരിശോധിക്കുമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പാലക്കാട് മകളുടെ മരണവാർത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ഒറ്റപ്പാലം മനിശ്ശേരി ചുണ്ടിച്ചിപറമ്പിൽ 74 കാരിയായ ശാന്ത ആണ് മരിച്ചത്. മകൾ ശാന്തിയുടെ മരണവാർത്തയറിഞ്ഞതോടെയാണ് അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായത്.
റാന്നി കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ചില്ല് തകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. ബൈക്കിന് സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് പ്രതി രാത്രിയിൽ ഡിപ്പോയിൽ കയറി ആക്രമണം നടത്തിയത്.റാന്നി സ്വദേശി നിതിൻ ലെജു (21) ആണ് അറസ്റ്റിൽ ആയത്.
കർണാടകയിലെ അന്തിമ വോട്ടർ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. പ്രത്യേക തീവ്ര വോട്ടര്‍ പട്ടക പരിഷ്കരണത്തിന് (എസ്ഐആർ) മുമ്പ് 5,54,32,314 വോട്ടർമാരുണ്ടായിരുന്ന സ്ഥാനത്ത് പുതിയ പട്ടികയിൽ ആകെ വോട്ടർമാരുടെ എണ്ണം 4,55,00,011 ആയി കുറഞ്ഞു. ഏകദേശം 99.32 ലക്ഷം വോട്ടർമാരുടെ കുറവാണ് പട്ടികയിൽ ഉണ്ടായിട്ടുള്ളത്.
അർണബ് അതിതീവ്ര ചുഴലിക്കാറ്റായി കരയിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ ആന്ധ്രാപ്രദേശും ഒഡിഷയും. വിശാഖപട്ടണത്തും ഒഡിഷയിലും മഴ കനത്തു. കാറ്റ് ശക്തി പ്രാപിച്ച് തുടങ്ങിയതോടെ ആന്ധ്രാ തീരത്ത് കടൽ പ്രക്ഷുബ്ധമായി. തിരമാലകൾ 14 മീറ്റർ വരെ ഉയരാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ വിവിഐപികള്‍ക്കായി അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ വ്യോമസേന. 24 പുതിയ ‘സ്‌പെഷ്യല്‍ യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍’ വാങ്ങാന്‍ ആണ് ഇന്ത്യന്‍ വ്യോമസേന ആലോചിക്കുന്നത്. ഏകദേശം പതിനായിരം കോടി രൂപയാണ് ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ ഉള്ള ചെലവ്.
ഒക്ടോബർ 28-നകം ഇന്ത്യ വിട്ടുപോകാൻ എഫ്.ആർ.ആർ.ഒ നൽകിയ നോട്ടീസിനെതിരെ നൽകിയ ഹർജിയിൽ നടൻ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം. നവംബർ 2-ന് കേസ് വീണ്ടും പരിഗണിക്കുന്നത് വരെ നടനെതിരെ കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ നിയമത്തിനെതിരായ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. നിയമം മാധ്യമസ്വാതന്ത്ര്യത്തെയും അന്വേഷണാത്മക പത്രപ്രവർത്തനത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മാധ്യമസ്ഥാപനങ്ങളാണ് കോടതിയെ സമീപിച്ചത്.
തമിഴ്നാട്ടിലെ തേനി ആണ്ടിപ്പട്ടിക്ക് സമീപമുള്ള തെക്കംപട്ടി സബ് ജയിലിൽ നിന്ന് വിചാരണ തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി ജയിൽ വകുപ്പ്. ചുമതലയിൽ വീഴ്ച വരുത്തിയതിന് 2 ഹെഡ് കോൺസ്റ്റബിൾമാർ, 7 ജയിൽ വാർഡൻമാർ (ഗ്രേഡ് II ഗാർഡുമാർ) എന്നിവരുൾപ്പെടെ 9 ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
യു.എ.ഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ വഴി ‘ഗ്രേ-സോൺ സ്ട്രാറ്റജി’ ഉപയോഗിച്ച് പാകിസ്ഥാൻ വൻതോതിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുവെന്ന് കണക്കുകൾ. രേഖകൾ തിരുത്തിയാണ് ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ളവ പാകിസ്ഥാനിൽ എത്തിക്കുന്നത്.
