Untitled Design 2026 10 23T154212.471

പകർച്ചവ്യാധികളെക്കുറിച്ചും, ചികിത്സകളെ കുറിച്ചും അവബോധം ഉണ്ടാക്കാനായി  സംസ്ഥാനത്ത് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ച് ആരോഗ്യവകുപ്പ്.  പുതിയ വിവരങ്ങൾ അനുസരിച്ച് കലണ്ടർ പുതുക്കിക്കൊണ്ടിരിക്കും. ആരോഗ്യമന്ത്രി കെ മുരളീധരൻ കലണ്ടർ പ്രകാശനം ചെയ്തു. പകർച്ചവ്യാധി വരാനുള്ള മാസങ്ങൾ മുൻകൂട്ടി കണ്ട് കലണ്ടർ തയ്യാറാക്കണമെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച ഹൈപവർ കമ്മിറ്റി നേരത്തെ ശിപാർശ നൽകിയിരുന്നു. ഇത് മുൻകൂട്ടി കണ്ട് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വീടുകളിൽ നിന്നും വ്യക്തികളിൽ നിന്നും ആരംഭിക്കണം. സ്കൂളുകൾ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പകർച്ചവ്യാധി കലണ്ടർ സംബന്ധിച്ച് അവബോധം നൽകണം. സ്കൂൾ അസംബ്ലികളിൽ പകർച്ചവ്യാധി പ്രതിരോധം ഉൾപ്പെടുത്തും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *