സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാർ അടങ്ങുന്ന 42 അംഗ സംഘം രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്തെഴുതി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നതായി ആരോപിച്ചാണ് കത്ത്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് ജനങ്ങൾക്ക് ഭരണഘടനാ സ്ഥാപനങ്ങളിലുള്ള വിശ്വാസമാണെന്നും, അതിനെ തകർക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ ജനാധിപത്യപരമായ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തുമെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
തുറന്ന കത്തുമായി 42 മുൻ ജസ്റ്റിസുമാർ
