ഓപ്പണ്‍ എഐയുടെ ഏറ്റവും പുതിയ എഐ മോഡലായ ജിപിടി-6 ആഗോളതലത്തില്‍ അവതരിപ്പിച്ചു. ടെക്സ്റ്റിന് പുറമെ ചാര്‍ട്ടുകള്‍, ഗ്രാഫിക്സ്, ഫോമുകള്‍, ബട്ടണുകള്‍ തുടങ്ങിയ വിഷ്വല്‍, ഇന്ററാക്ടീവ് ഘടകങ്ങള്‍ സംഭാഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിവുള്ള ഇന്റലിജന്റ് യുഐ ആണ് ഇതിന്റെ മുഖ്യസവിശേഷത. വേഗത്തില്‍ മറുപടികള്‍ തരുമെന്നതാണ് ജിപിടി-6 ന്റെ മറ്റൊരു സവിശേഷത. ഒരു ചോദ്യത്തിന് മറുപടി നല്‍കാന്‍ കാത്തിരിക്കാതെ, ചിന്തിക്കുന്നതിനിടയില്‍ തന്നെ മറുപടികള്‍ നല്‍കാനും ടൂളുകള്‍ ഉപയോഗിക്കാനും ജിപിടി-6 ന് സാധിക്കും. സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനും സൈബര്‍ ആക്രമണങ്ങള്‍, മറ്റു ഭീഷണികള്‍ എന്നിവയില്‍നിന്നുള്ള സംരക്ഷണം മെച്ചപ്പെടുത്തുന്നതിനും ജിപിടി6-ല്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കാല്‍ക്കുലേറ്ററുകള്‍, ബില്‍ സ്പ്ലിറ്ററുകള്‍, ഗെയിമുകള്‍ തുടങ്ങിയവ സംഭാഷണത്തിനിടയില്‍തന്നെ സൃഷ്ടിക്കാന്‍ ഈ മോഡലിന് സാധിക്കും.
