1 12

ഒക്ടോബര്‍ 15 മുതല്‍ ഈടാക്കാനിരുന്ന യുപിഐ ഫീസ് ജനുവരി ഒന്നിലേക്ക് നീട്ടിവെച്ചേക്കും. ക്രിസ്മസ് വരെയുള്ള ഉത്സവകാലയളവില്‍ വ്യാപാരികള്‍ക്ക് യുപിഐ ഇടപാടുകള്‍ സൗജന്യമാക്കുന്നതിനും ചെറുകിട വ്യാപാരി സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്ക് പരിഹാരം കാണാനുമാണ് ഈ നീക്കം. മര്‍ച്ചന്റ് നിരക്കുകളിലെ ഇളവുകളിലും മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 40 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകളെ എം.ഡി.ആറില്‍ നിന്ന് ഒഴിവാക്കുന്നതും പരിഗണനയിലുണ്ട്. നിലവിലുള്ള സംവിധാനമനുസരിച്ച് പ്രതിമാസം ഒരു ലക്ഷം രൂപ വരെ വിറ്റുവരവുള്ള ബിസിനസ്സുകള്‍ക്കാണ് ഫീസില്‍നിന്ന് ഇളവ് നല്‍കിയിരുന്നത്. ഇത് രണ്ടു ലക്ഷമായി ഉയര്‍ത്തുന്നതും പരിഗണിക്കുന്നുണ്ട്. രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള വ്യാപാര ഇടപാടുകള്‍ക്ക് 0.40 ശതമാനം നിരക്കാണ് പ്രഖ്യാപിച്ചത്. പരമാവധി പരിധി 300 രൂപയായിരിക്കും. വിവിധ ബില്ലുകള്‍, വിദ്യാഭ്യാസം, പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുള്ള 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് അഞ്ചു രൂപയുമാണ് ഈടാക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *