നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്

നിയമസഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്. മുഖ്യമന്ത്രി പറഞ്ഞത് തന്നെ പറയുന്നതിനാൽ ഇനി പ്രതിപക്ഷത്തെ നോക്കി സംസാരിക്കാമെന്ന്  പിണറായിയും എന്നാൽ ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും പരിഹസരിക്കരുതെന്നും മുഖ്യമന്ത്രിയും പറഞ്ഞു.102 പേരുള്ളതിനാൽ ഭരണ നിരയെ നോക്കാൻ അഭിമാനമേ ഉള്ളുവെന്നും ഭരണപക്ഷത്തെ പ്രതിപക്ഷമാക്കി ഇപ്പോഴത്തെ 35 പേരിലേക്ക് ഒതുക്കിയതിന്‍റെ ഉത്തരവാദിത്വം ഉള്ളതിനാൽ സ്വന്തം പക്ഷത്തേക്ക് നോക്കാൻ പ്രതിപക്ഷനേതാവിന് ചിലപ്പോ മടികാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പരസ്പരം തർക്കിക്കാതെ സഭാ ചട്ടപ്രകാരം സ്പീക്കറെ നോക്കി സംസാരിച്ചോളു എന്നായിരുന്നു സ്പീക്കറുടെ കമന്‍റ്.
‎
‎സംസ്ഥാന പി എസ് സിയുടെ ഘടനയിലോ അംഗങ്ങളുടെ എണ്ണത്തിലോ നിലവിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. നിയമസഭയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. പി എസ് സി അംഗങ്ങളുടെ എണ്ണമോ അവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളോ കുറയ്ക്കുന്നത് സർക്കാരിന്റെ ആലോചനയിലില്ലെന്ന് സഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ സതീശൻ വ്യക്തമാക്കി.
‎
‎ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് നീളും. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ ചാർജ് ഏറ്റെടുത്തിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ അറിയിച്ചു. പ്രോസിക്യൂഷൻ അനുമതിയ്ക്കായി അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ തുടർ നടപടി സ്വീകരിക്കണമെന്ന് എസ്ഐടി കോടതിയോട് ആവശ്യപ്പെട്ടു.
‎
‎സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല.

‎സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉദ്‌ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റായ പി ടി ഉഷയെ അപമാനിച്ചതായി വിമര്‍ശനം. മുന്‍നിശ്ചയിച്ചതില്‍ നിന്ന്‌ വിഭിന്നമായി പി ടി ഉഷയ്‌ക്ക്‌ പകരം മുഖ്യമന്ത്രിയാണ്‌ ദീപം തെളിച്ചത്‌. ഇതില്‍ ഉഷയുടെ ഓഫീസ്‌ പ്രതിഷേധം അറിയിച്ചിട്ടുണ്ട്‌.
‎
‎ആരോഗ്യമേഖലയിലെ ടാസ്ക്ഫോഴ്സ് രൂപീകരണവും എസ്എംഎ രോഗികൾക്കുള്ള ഇന്ത്യൻ ജനറിക് മരുന്ന് നൽകാനുള്ള തീരുമാനവും ആര് എതിർത്താലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ നിയമസഭയില്‍. രണ്ട് തീരുമാനത്തിന് പിന്നിലും അഴിമതി ഉണ്ടെന്നും കച്ചവട താൽപര്യം മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

‎മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയിൽ വീണ്ടും ദുരൂഹതയും വിചിത്രമായ നടപടികളും.  2024 ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർത്ഥിക്ക് നിയമന ഉത്തരവും നൽകി. എന്നാൽ, ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ അധികൃതർ തടഞ്ഞു.
‎
‎കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിൽ സീലിംഗ് അടർന്നുവീണ സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ഏറ്റുമാനൂർ എം.എൽ.എ നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. പുതിയ സർജിക്കൽ ബ്ലോക്കിന്റെ നിർമ്മാണത്തിൽ അടിമുടി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
‎
‎തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം. പള്ളിച്ചൽ വെടിവച്ചാം കോവിലിന് സമീപം അയണിമൂട്ടിലാണ് സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. പള്ളിച്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് പരിക്കേറ്റത്
‎
‎ചേരാനെല്ലൂരിൽ അമിതവേഗത്തിൽ കാർ ഓടിച്ച് ഒരാളുടെ മരണത്തിന് ഇടയാക്കിയ 17കാരൻ സ്ഥിരമായി വാഹനം ഓടിക്കുന്നയാളെന്ന് പൊലീസ്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു.
‎
‎സിപിഎം നേതാവ് ഇപി ജയരാജൻ്റെ സഹോദരിയുടെ മകൻ ശ്യാംജിത്തിനെതിരെ വീണ്ടും വൈദേകം മാനേജ്മെൻ്റ്. ശ്യാംജിത്തിൻ്റെ ഭാര്യ ദീപ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്ന ശ്യാംജിത്തിൻ്റെ വാദം തെറ്റെന്ന് വൈദേകം ആവർത്തിക്കുന്നു. ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയത് 5 ലക്ഷത്തിൻ്റെ തട്ടിപ്പ് നടത്തിയതിനാണെന്നാണ് വാദം.
‎
‎സൈനിക രഹസ്യങ്ങൾ വനിതാ സുഹൃത്തിന് വാട്ട്സ്ആപ്പിലൂടെ കൈമാറിയതിന് കരസേനാ മുൻ ക്യാപ്റ്റൻ അറസ്റ്റിൽ. വെല്ലൂർ ജില്ലയിലെ കീഴ്‌വെള്ളം സ്വദേശിയും കരസേനയിൽ 28 വർഷം സേവനമനുഷ്ടിക്കുകയും ചെയ്ത ബാബു പി (52) ആണ് ശനിയാഴ്ച രാത്രി അറസ്റ്റിലായത്.
‎
‎ചേരാനല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്.
‎
‎മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്.  സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയു കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
‎
‎തമിഴ്‌നാട്ടിൽ ഡിഎംകെ നേതാക്കൾക്ക് മദ്രാസ് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരം വിജിലൻസ് രജിസ്റ്റർ ചെയ്ത ജോലിക്ക് കോഴ കേസിൽ മുൻ മന്ത്രി കെ.എൻ. നെഹ്‌റു നൽകിയ റിവ്യൂ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
‎
‎
‎ദസറത്തലേന്ന് ബെംഗളൂരു നഗരത്തെ നടുക്കിയ പുലികേശി നഗർ സ്ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമില്ലെന്ന് കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം. സ്ഫോടനത്തിന് പിന്നിൽ ഭീകരാക്രമണ ബന്ധമില്ലെന്നും വ്യക്തിവൈരാഗ്യമാണ് കാരണമെന്നും പൊലീസ്‌ കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു.
‎
‎ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്ന നിർണായക സൈനികാഭ്യാസത്തിന് കേരളം വേദിയാകുന്നു. തിരുവനന്തപുരത്തെ ഫോറിൻ ട്രെയിനിങ് നോഡിൽ നടക്കുന്ന അഞ്ചാമത് ഇന്ത്യ–ഓസ്‌ട്രേലിയ സംയുക്ത സൈനികാഭ്യാസമായ AUSTRAHIND 2026 ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ഫിലിപ്പ് ഗ്രീൻ സന്ദർശിച്ചു.
‎
‎തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൻ്റെ ഭാഗമായി വോട്ടർ പട്ടികയിലെ അപാകതകൾ കണ്ടെത്താൻ ഉപയോഗിച്ച സോഫ്റ്റ്‌വെയറിൻ്റെ പേരും പതിപ്പും വെളിപ്പെടുത്താൻ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
‎
‎പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നടത്തിയ വിവാദ പരാമർശത്തിന് കാരണക്കാരനായ സന്തോഷ് കുമാർ പ്രതികരണവുമായി രംഗത്ത്. താൻ ഖർഗെയുടെ പ്രസംഗം തടസ്സപ്പെടുത്തിയതല്ലെന്നും ജനകീയ പ്രക്ഷോഭമില്ലാതെ മോദി അധികാരം ഒഴിയില്ലെന്നാണ് താൻ സദസ്സിൽ നിന്നും പറയാൻ ശ്രമിച്ചതെന്നും സന്തോഷ് വ്യക്തമാക്കി.
‎
‎പ്രധാനമന്ത്രിക്കെതിരെ ഖർഗെ നടത്തിയ പരാമർശത്തിൽ വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ബി ജെ പി. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖർഗെയുടെ പരാമർശത്തിനെതിരെ പട്ന പൊലീസിൽ ബി ജെ പി നേതാക്കൾ പരാതി നൽകി.
‎
‎അമിത് ഷാക്കെതിരായ അപകീർത്തി പരാമർശത്തിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് അനുകൂലമായി കോടതി വിധി. കേസ് പരിഗണിച്ച സുൽത്താൻപുരിലെ എംപി-എംഎൽഎ കോടതി രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി. അമിത് ഷാക്കെതിരായി നടത്തിയ കൊലയാളി പരാമർശത്തിലായിരുന്നു കേസ്.
‎
‎ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘അർണബ്’ ചുഴലിക്കാറ്റായി മാറി. അർണബ് മറ്റന്നാൾ ആന്ധ്രാ തീരത്ത് കരതൊടുമെന്നാണ് പ്രവചനം.ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിൽ അർണബ് ആഞ്ഞടിക്കാനാണ് സാധ്യതയെന്നാണ് പ്രവചനം. കേരളത്തിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
‎
‎മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലുള്ള മണ്ഡലേശ്വറിൽ നർമ്മദ നദീതീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 343 വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തി. ഞായറാഴ്ച നദീതീരത്ത് നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടെയാണ് കാർഡുകൾ കണ്ടെടുത്തത്.
‎
‎കരുത്തനായ ഇടതുപക്ഷ നേതാവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമർശകനുമായ ലുല ഡ സിൽവ ബ്രസീൽ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സുപ്പീരിയർ ഇലക്ടറൽ കോർട്ടിന്റെ കണക്കുകൾ പ്രകാരം, 51.8 ശതമാനം വോട്ട് ലുല നേടി.
‎
‎സൂപ്പർ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് ബാഴ്സയുടെ ഹോം ഗ്രൗണ്ടായ ക്യാപ്നൗവില്‍ നടന്ന മത്സരത്തിൽ ആവേശജയം. താരം കിലിയൻ എംബാപ്പെയുടെ ഇരട്ടഗോൾ മികവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ ജയിച്ചു കയറിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *