ആർ രാജശ്രീയുടെ ആത്രേയകം നോവലിനെതിരെ ആലപ്പുഴ സ്വദേശിനിയായ എഴുത്തുകാരി ഡോ. വിനയശ്രീ വയലാർ അവാർഡ് നിർണയ സമിതിക്ക് പരാതി നൽകി. താൻ മുമ്പ് എഴുതിയ മൂന്നു പുസ്തകങ്ങളിലെ ആശയങ്ങൾ ചോർത്തിയാണ് ആത്രേയകം നോവൽ എഴുതിയത് എന്നാണ് വിനയശ്രീ ആരോപിക്കുന്നത്. തന്റെ പരാതി പരിശോധിച്ച ശേഷം മാത്രമേ അവാർഡ് നൽകാവൂ എന്നാണ് ആവശ്യം. എന്നാല്‍ വിനയശ്രീയുടെ ആരോപണം രാജശ്രീ നിഷേധിച്ചു. വിനയശ്രീ മുമ്പും ആരോപണം ഉന്നയിച്ചതാണെന്നും ഇതിനെതിരെ തലശ്ശേരി കോടതിയിൽ മാനനഷ്ടത്തിന് കേസ് കൊടുത്തിട്ടുണ്ടെന്നും, കൂടുതൽ പ്രതികരിക്കാനില്ലെന്നും രാജശ്രീ പ്രതികരിച്ചു.
വയലാർ അവാർഡ് നേടിയ ആത്രേയകത്തിനെതിരെ എഴുത്തുകാരി വിനയശ്രീ
