ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പൊതുബോധത്തിനോട് കീഴ്പ്പെടാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേസിൽ രണ്ടാം പ്രതിയുടെ അറസ്റ്റ് തടഞ്ഞത്. കേസിൽ ഒന്നാം പ്രതിയായ കാർ ഓടിച്ച 17കാരൻ്റെ പിതാവാണ് അഡീഷണൽ ജഡ്ജി. കേസിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതോടെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു.
ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
