ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്. സാധനങ്ങൾ ശബരിമലയിൽ എത്തിക്കാനുള്ള ട്രാക്ടർ കരാർ ഇതുവരെ ആയിട്ടില്ല. ബോർഡും ട്രാക്ടറുകാരും തമ്മിലുള്ള കൂലിത്തർക്കം തുടരുകയാണ്. 30ന് വീണ്ടും ഇ ടെൻഡർ വിളിച്ചിട്ടുണ്ട്. നിലവിലെ കരുതൽ ശേഖരം ഏഴ് ലക്ഷം മാത്രമാണ്. നവംബർ 16ന് സീസൺ തുടങ്ങുമ്പോൾ 75 ലക്ഷം എന്നതാണ് ബോർഡ് ലക്ഷ്യമിടുന്നത്. എന്നാല്‍, പ്രതിസന്ധി ഇല്ലെന്നാണ് ദേവസ്വം ബോർഡ് വിശദീകരണം.
ശബരിമലയിലെ അരവണ നിർമ്മാണത്തിൽ പ്രതിസന്ധി തുടരുന്നു
