പിഎസ്‍സി യോഗത്തിൽ ചെയർമാനും ഒരു വിഭാഗം അംഗങ്ങളും സെക്രട്ടറിയെ വിമർശിച്ചു. സെക്രട്ടറി ലോക് ഭവനിൽ പോയത് ശരിയായില്ലെന്നാണ് വിമർശനം. എന്നാൽ ഗവർണർ വിളിച്ചാൽ പോകാതിരിക്കാൻ ആകുമോ എന്ന് സെക്രട്ടറി മറുപടി നൽകി. പരീക്ഷകളെക്കുറിച്ചുള്ള പരാതികളിൽ ഇടപെടുന്നതിന്റെ ഭാഗമായി അന്നത്തെ ഗവർണർ രാജേന്ദ്ര ആർലേക്കർ പിഎസ്‍സി സെക്രട്ടറി സാജു ജോർജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് സെക്രട്ടറിയെ വിളിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ വിശദീകരണം നൽകിയതാണെന്നുമാണ് ലോക്ഭവൻ വിശദീകരിച്ചത്.
പിഎസ്‍സി യോഗത്തിൽ സെക്രട്ടറിയോട് അംഗങ്ങൾക്ക് വിയോജിപ്പ്
