വിജിലൻസിന്റെ ടി സെക്ഷൻ – ടോപ്പ് സീക്രട്ട് സെക്ഷൻ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ വിജിലൻസ് മുൻ ലീഗൽ അഡ്വൈസർ അഡ്വ. പി കെ മുരളീകൃഷ്ണൻ പൊതുതാൽപര്യ ഹർജി നൽകി. ഉത്തരവിൽ അടിയന്തര സ്റ്റേ വേണമെന്നാണ് ആവശ്യം. ആർടിഐ കേരള ഫെഡറേഷൻ എന്ന സംഘടനയും ഹർജി നൽകിയിട്ടുണ്ട്. ഈ മാസം ഒക്ടോബർ 22നാണ് സംസ്ഥാന സർക്കാർ വിജിലൻസിൻ്റെ ടി1, ടി2 സെക്ഷനുകളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി ഗസ്റ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
വിജിലൻസ് ടി സെക്ഷൻ വിവരങ്ങൾ രഹസ്യമാക്കിയ സർക്കാർ നടപടിക്കെതിരെ ഹർജി
