എൽപിഎസ്‍ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളർമതി. അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു. എന്നാൽ സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞു. അധ്യാപക വിദ്യാർത്ഥി അനുപാതം ഒരു സുപ്രഭാതത്തിൽ കുറയ്ക്കാൻ പറ്റില്ല. എൽഡിഎഫിന്‍റെ ബുദ്ധിശൂന്യതയാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. കെഎഎസ് തെറ്റായ രീതിയിൽ നടപ്പാക്കി. 32 ഒഴിവുണ്ടെന് തെറ്റായ കണക്ക് പിഎസ്‍സിക്ക് നൽകി റാങ്ക് ലിസ്റ്റ് ഇറക്കി. തലമുണ്ഡനം ചെയ്തത് കാണുമ്പോ സങ്കടം ഉണ്ട്. പക്ഷേ വാക്ക് പാലിച്ചില്ലെന്ന് സമരക്കാർ പറയരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി വളർമതി
