w 412h 232croprect 1x0x1278x718imgid 01m5s0xkza1mf9ydg376rp2y2timgname fotojet 2026 10 25t132512.867 1792914935786

ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പിൽ പിഎസ്‍സി ചെയർമാന് ബുധനാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി എസ്ഐടി. അതേസമയം, ഹൈക്കോടതി രൂക്ഷ വിമ‍ർശനം ഉന്നയിച്ചതിന് പിന്നാലെ മൂന്ന് പിഎസ്‍സി അംഗങ്ങള്‍ ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി മൊഴി നൽകി. പരീക്ഷ ക്രമക്കേടിൽ മൂന്ന് കേസുകള്‍ കൂടി പുതിയതായി രജിസ്റ്റർ ചെയ്യും.

ഇല്ലാത്ത ഭരണഘടന സംരക്ഷണം ചൂണ്ടികാട്ടി ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച പിഎസ്‍സിക്ക് കിട്ടിയത് വലിയ പ്രഹരമാണ്. വിമർശനമുണ്ടായെങ്കിലും ക്രൈംബ്രാഞ്ചിന് തുടർന്നുള്ള അന്വേഷണത്തിനുള്ള നിയമപരമായ വാതിൽ തുറക്കുന്നതായിരുന്നു കോടതി നിരീക്ഷണങ്ങള്‍. പിന്നാലെയാണ് ചെയർമാന് തന്നെ നോട്ടീസ് നൽകിയത്. ബുധനാഴ്ച ചെയർമാൻ എം ആർ ബൈജുവിനോട് ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകി. ക്രൈംബ്രാ‍ഞ്ച് ആസ്ഥാനത്തേക്കില്ലെന്ന പിടിവാശി പിടിച്ച പിഎസ്‍സി ഹൈക്കോടതി വടി എടുത്തതോടെ അയഞ്ഞ് പിഎസ്‍സി അംഗങ്ങളായ സെയ്ഫ്, ഡോ. ശ്രീകുമാർ, ഡോ. സ്റ്റാനി തോമസ് എന്നീ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരായി. ഐജി അജീതാ ബീഗത്തിന്‍റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. നാളെ രണ്ട് അംഗങ്ങള്‍ കൂടി ഹാജരാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *