മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംസ്ഥാന സർക്കാർ പ്രാഥമിക അന്വേഷണം നടത്തവെ, ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ച ഹർജിക്കാരൻ ആരെന്ന് കോടതി ചോദിച്ചു. എന്താണ് ഈ കേസിൽ വ്യവഹാരത്തിനുള്ള നിയമപരമായ യോഗ്യതയെന്നും കെഎം ഷാജഹാന്റെ അഭിഭാഷകനോട് ഹൈക്കോടതി ആരാഞ്ഞു. മാധ്യമങ്ങള്‍ നിങ്ങളെ പിന്തുണച്ചേക്കാം. പക്ഷേ, അത് ഹൈക്കോടതിക്ക് ബാധകമല്ലെന്നും കോടതിയെ പഠിപ്പിക്കാൻ വരരുതെന്നും ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പ് നൽകി. നിങ്ങള്‍ പരാതി നല്‍കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
