ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയായ ഇ3 ഇലക്ട്രിക് പുറത്തിറക്കിയ തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ട്രിയോണിന്റെ ഡെലിവറി ആരംഭിച്ചു. ആദ്യത്തെ 100 ഉപഭോക്താക്കള്‍ ഫൗണ്ടിങ് ഓണര്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാകും. ഇതുവഴി അവര്‍ക്ക് അധിക ആനുകൂല്യം ലഭിക്കും. ബാറ്ററിക്കും പ്രധാന ഭാഗങ്ങള്‍ക്കും എട്ട് വര്‍ഷം അല്ലെങ്കില്‍ ഒരു ലക്ഷം കിലോമീറ്റര്‍ വരെ എക്സ്റ്റന്‍ഡഡ് വാറന്റിയാണ് കമ്പനി പ്രഖ്യാപിച്ചത്. കൂടാതെ ഉടമകള്‍ക്ക് ഒരു വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും ലഭിക്കും. സി1 വേരിയന്റിലെ 2.3 കിലോവാട്ട്അവര്‍ ബാറ്ററിക്ക് 6500 രൂപയും സി1എക്സ്, സി2 വേരിയന്റുകളിലെ 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കിന് 8500 രൂപയുമാണ് ആനുകൂല്യമായി ലഭിക്കുക. വ്യത്യസത് ബാറ്ററി കപാസിറ്റിയിലുള്ള സി1, സി1എക്സ്, സി2 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടര്‍ ലഭ്യമാകുക. 99,999 രൂപ മുതല്‍ 1,19,999 രൂപ വരെയാണ് എക്സ് ഷോറൂം വില.
ഇ-സ്‌കൂട്ടര്‍ ട്രിയോണിന്റെ ഡെലിവറി ആരംഭിച്ചു
