ടൈം ട്രാവല്‍ പ്രമേയമാക്കി ഒരുങ്ങുന്ന മലയാള ചിത്രം ‘ഒറിജിനല്‍’ തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് കാക്കനാട് രാജഗിരി കോളേജില്‍ നടന്നു. യുവാവായ റിജിന്റെ സിനിമാമോഹവും അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന വ്യത്യസ്തമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ടൈം ട്രാവല്‍, ഫാന്റസി, ഹാസ്യം, ത്രില്ലര്‍, വൈകാരിക മുഹൂര്‍ത്തങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ പരിചയപ്പെടുത്തുന്നതാണ് ട്രെയ്ലര്‍. റമീസ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി നായകനാകുന്നു. അഭിരാം രാധാകൃഷ്ണന്‍, രാജേഷ് മാധവന്‍, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോര്‍ജ്, ശ്രീകാന്ത് വെട്ടിയാര്‍, ദിനേശ് പ്രഭാകര്‍, രാജേഷ് പറവൂര്‍, ഷമീര്‍ (ചൂരല്‍), സുബിന്‍ ടാര്‍സന്‍, അരുണ്‍ പ്രദീപ്, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒക്ടോബര്‍ 23-ന് തിയേറ്ററുകളിലെത്തും.
