ഓരോ മനുഷ്യരുടെയും പ്രണയഭാഷകള്‍ വിഭിന്നവും വളരെ കുറച്ച് പേര്‍ക്ക് മാത്രം മനസ്സിലാകുന്നതുമാണ്. ഒരു ദേശത്ത് മാത്രം പ്രചാരത്തിലുള്ള പ്രദേശികഭാഷ പോലെ. ‘സബെ’ അത്തരമൊരു പ്രദേശികഭാഷാ പദമാണ്. സബെ എന്ന വാക്കിന്റെ അര്‍ത്ഥം യാദൃച്ഛികമായോ അല്ലാതെയോ എഴുത്തുകാരന്‍ കൊണ്ടുവരുന്നു – സ്‌നേഹം, അതാണ് ആ വാക്കിന്റെ അര്‍ത്ഥം. ഇതിലെ കഥകള്‍ വായിച്ചു കഴിയുമ്പോഴേക്കും ഓരോ വായനക്കാരനും ഒരു പ്രണയത്തിന്റെ ഭാഷ, ആ പഴയ എഴുത്താശാന്‍ കുട്ടികള്‍ക്ക് പകര്‍ന്നപോലെ വായനക്കാര്‍ക്കും പകര്‍ന്നു നല്‍കുന്നു. ‘സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം’. ബിമല്‍ എസ്. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.
സബെ പ്രണയാന്വേഷകര്‍ക്കൊരു പുസ്തകം
