7 44

ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ആദ്യത്തേത് ഉപ്പും സംസ്‌കരിച്ച ഭക്ഷണങ്ങളും കുറയ്ക്കുക എന്നതാണ്. പാക്കറ്റിലാക്കിയതും അമിതമായി സംസ്‌കരിച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ക്കു പകരം പുതിയതും മുഴുധാന്യങ്ങളായതുമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. സംസ്‌കരിച്ച മാംസങ്ങളും റെഡിമെയ്ഡ് സോസുകളും ഒഴിവാക്കണം. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, പഴങ്ങള്‍, പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, കടല, മുഴുധാന്യങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം. ഇവയില്‍ പൊട്ടാസ്യവും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മര്‍ദം നിലനിലര്‍ത്തും. മഗ്‌നീഷ്യം ഉള്‍പ്പെടുത്തണം. പേശികളുടെയും നാഡികളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തിന് മഗ്‌നീഷ്യം പ്രധാനമാണ്. പരിപ്പുവര്‍ഗ്ഗങ്ങള്‍, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ചീര, മുഴുധാന്യങ്ങള്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി മഗ്‌നീഷ്യത്തിന്റെ അളവ് ഉറപ്പിക്കാം. ആഴ്ചയില്‍ 150 മിനിറ്റ് മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 30 മിനിറ്റില്‍ വേഗത്തില്‍ നടക്കണം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിക്കാനാവും. നന്നായി ഉറങ്ങുകയും മാനസിക സമ്മര്‍ദം നിയന്ത്രിക്കുകയും വേണം. കുറഞ്ഞത് 7-9 മണിക്കൂര്‍ ഉറക്കം ഉറപ്പാക്കണം. ഒപ്പം മെഡിറ്റേഷന്‍ ചെയ്യാനും ശ്വസനവ്യായാമങ്ങള്‍ക്കും സമയംകണ്ടെത്തുന്നത് ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ 30 വയസ്സിന് ശേഷം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും രക്തസമ്മര്‍ദ്ദം പരിശോധിക്കണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *