7 45

അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവു ഉയര്‍ത്താനിടയാക്കും. ഇതുമൂലം ശരീരത്തില്‍ വെള്ളം അധികമായി നീണ്ടു നില്‍ക്കാനും രക്തക്കുഴലുകളില്‍ സമ്മര്‍ദം കൂടാനും ഇടയാക്കും. ഇത് ഹൃദയാഘാതം, സ്‌ട്രോക്ക്, ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം, ഒരു വ്യക്തി ഒരു ദിവസം അഞ്ച് ഗ്രാമില്‍ താഴെ മാത്രമേ ഉപ്പ് ഉപയോഗിക്കാവൂ. എന്നാല്‍ ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങള്‍, അച്ചാറുകള്‍, ചിപ്‌സ്, സോസുകള്‍ തുടങ്ങിയവയിലൂടെ അളവില്‍ കൂടുതല്‍ സോഡിയം നമ്മുടെ ഡയറ്റില്‍ എത്തുന്നുണ്ട്. ഇതിന് പുറമേ വീണ്ടും അധികം ഉപ്പ് ഭക്ഷണം ചേര്‍ക്കുന്നത് അപകടസാധ്യത ഇരട്ടിയാക്കും. ഗുരുതരമാകുന്നതു വരെ ഹൃദയം ഓരോ ദിവസവും ഉപ്പിന്റെ അധിക അളവു പൊരുത്തപ്പെട്ടു പോകുന്നു. അവസാന ഘട്ടത്തിലേത്തിയാല്‍ മാത്രമാണ് ലക്ഷണങ്ങള്‍ പോലും പ്രകടമാവുക. സ്ഥിരമായി അധിക ഉപ്പ് ഉപയോഗിക്കുന്നവരില്‍ ഹൃദ്രോഗം, വൃക്ക തകരാറുകള്‍, ശരീരവീക്കം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. അമിതമായി ദാഹിക്കുക, വിരലുകളിലോ കാലുകളിലോ വീക്കം, തലവേദന, ഉപ്പടങ്ങിയ ഭക്ഷണത്തോട് ആസക്തി ശരീരത്തില്‍ സോഡിയം അധികമാകുന്നതിന്റെ ലക്ഷണങ്ങളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *