രജനികാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ജയിലര്‍ 2’ലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. ‘ഒണ്‍ സണ്‍ ഒണ്‍ മൂണ്‍’ എന്ന് പേര് നല്‍കിയിരിക്കുന്ന ഗാനത്തിന് സംഗീതം അനിരുന്ധ് രവിചന്ദര്‍ ആണ്. ഹൈസെന്‍ബര്‍ഗ്, സൂപ്പര്‍ സുബു എന്നിവരുടെ വരികള്‍ അനിരുദ്ധ് രവിചന്ദറിനൊപ്പം എം എസ് കൃഷ്ണയും ചേര്‍ന്ന് ആലാപിച്ചിരിക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 15ന് തിയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിജയ് സേതുപതി, ഹൃതിക് റോഷന്‍, വിനായകന്‍ തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ കേരള- കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശ്രീ ഗോകുലം മൂവീസ് ആണ്.
‘ജയിലര്‍ 2’ലെ രണ്ടാമത്തെ ഗാനം
