കൃത്രിമബുദ്ധി ദുരുദ്ദേശത്തോടെ ഉപയോഗിക്കപ്പെട്ടാല്‍ വലിയ തോതിലുള്ള ദുരന്തങ്ങള്‍ക്കും കോടിക്കണക്കിന് മനുഷ്യരുടെ ജീവഹാനിക്കും കാരണമായേക്കാമെന്ന് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. തെറ്റായ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യരും അത്യാധുനിക എ.ഐ ടൂളുകളും ഒന്നിക്കുമ്പോഴുണ്ടാകുന്നത്ര മാരകമായ ഒരു ആയുധം ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. ആശുപത്രികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പവര്‍ ഗ്രിഡുകള്‍, ഗവണ്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് നേരെ എ.ഐ ഉപയോഗിച്ച് സൈബര്‍ ആക്രമണങ്ങളും വ്യാജപ്രചാരണങ്ങളും നടത്താം. എഐ ഉപയോഗിച്ച് വ്യാജ വാര്‍ത്തകള്‍, വ്യാജ ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദങ്ങള്‍ എന്നിവ വന്‍തോതില്‍ സൃഷ്ടിക്കാം. വ്യക്തികളെ കൃത്യമായി ലക്ഷ്യമിട്ട് വ്യാജ സന്ദേശങ്ങളും ശബ്ദങ്ങളും ചിത്രങ്ങളും സൃഷ്ടിക്കാം. ഇത് വലിയ തോതിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് പുതിയ സാധ്യതകള്‍ തുറക്കുമെന്നും ബില്‍ ഗേറ്റ്സ് പറയുന്നു.
എഐ മാരക ആയുധമെന്ന മുന്നറിയിപ്പുമായി ബില്‍ ഗേറ്റ്സ്
