സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി. ഹൈക്കോടതിയാണ് ഹർജി തള്ളിയത്. 300 കോടിയുടെ തട്ടിപ്പാണ് പ്രേംകുമാറും കുടുംബാംഗങ്ങളും നടത്തിയതെന്നും സാധാരണക്കാരുടെ പണം വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു തട്ടിപ്പ് നടത്തിയതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പെന്നും സർക്കാർ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ് കേസിൽ ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാറിന്റെ മുൻകൂർ ജാമ്യഹർജി തള്ളി
