രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാരുടെ ത്രിദിന പണിമുടക്ക് തിങ്കളാഴ്ച ആരംഭിക്കാനിരിക്കേ, എടിഎം സേവനനിരക്ക് ഒഴിവാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പണിമുടക്ക് നടക്കുന്ന സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതൊരു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും ഇടപാട് നടത്തിയാലും സേവന നിരക്ക് ഈടാക്കില്ല. ഈ മൂന്ന് ദിവസങ്ങളില്‍ എല്ലാ ബാങ്ക് ശാഖകളും തുറന്നുപ്രവര്‍ത്തിക്കും. പണിമുടക്കിന് മുന്നോടിയായി പ്രധാനപ്പെട്ട ഇടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെയും സെല്‍ഫ് സര്‍വീസ് ബാങ്കിങ് ചാനലുകളിലൂടെയും പൂര്‍ത്തിയാക്കാനും എസ്ബിഐ നിര്‍ദേശിച്ചു. ഏഴ് ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. 8 ലക്ഷത്തോളം അംഗങ്ങളുള്ള കൂട്ടായ്മയാണിത്.
എടിഎം സേവനനിരക്ക് ഒഴിവാക്കി എസ്ബിഐ
