യഥാര്‍ത്ഥ ചിത്രങ്ങളും എഡിറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളും തമ്മില്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന റഫറന്‍സ് ഇമേജ് ഫീച്ചറുമായി ആപ്പിള്‍. ഐഫോണ്‍ 18 പ്രോ ഉപയോഗിച്ച് ചിത്രം പകര്‍ത്തുന്ന നിമിഷം, ക്യാമറ സെന്‍സര്‍ ആ റോ ഇമേജിന് ക്രിപ്‌റ്റോഗ്രാഫിക് ഒപ്പ് നല്‍കുകയും അത് ആപ്പിളിന്റെ പ്രൈവറ്റ് ക്ലൗഡ് കമ്പ്യൂട്ട് സര്‍വീസിലേക്ക് അയക്കുകയും ചെയ്യും. ഈ ഒറിജിനല്‍ പതിപ്പ് ഒരിക്കലും മാറ്റം വരുത്താന്‍ കഴിയാത്ത രീതിയില്‍ സുരക്ഷിതമായിരിക്കും. പിന്നീട് ഈ ചിത്രത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയാല്‍, യഥാര്‍ത്ഥ ഡിജിറ്റല്‍ നെഗറ്റീവുമായി താരതമ്യം ചെയ്ത് മാറ്റങ്ങള്‍ തിരിച്ചറിയാം. ഐഫോണ്‍ 18 പ്രോ ക്യാമറ സെറ്റിങ്‌സില്‍ പോയി ഈ ഫീച്ചര്‍ ഓണ്‍ ചെയ്യാം. ഐഒഎസ് 27, ഐപാഡ് ഒഎസ് 27, MacOS Golden Gate എന്നിവയിലെ ഫോട്ടോസ് ആപ്പില്‍ ഈ ചിത്രങ്ങള്‍ക്ക് മുകളിലായി റഫറന്‍സ് ബാഡ്ജ് കാണാം. ഇതില്‍ ടാപ്പ് ചെയ്ത് യഥാര്‍ത്ഥ ഡിജിറ്റല്‍ നെഗറ്റീവും എഡിറ്റ് ചെയ്ത ചിത്രവും തിരിച്ചറിയാം.
എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ ഇനി എളുപ്പത്തിലറിയാം
