നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ ഇന്ത്യയിലെ റിലീസിന് രണ്ട് ദിവസം മുന്‍പ് തന്നെ ചിത്രം വിദേശരാജ്യങ്ങളില്‍ റിലീസ് ചെയ്യും. വിദേശരാജ്യങ്ങളില്‍ നവംബര്‍ 6-ന് റിലീസ് ചെയ്യുമ്പോള്‍, ഇന്ത്യയില്‍ ചിത്രം ദീപാവലി പ്രമാണിച്ച് നവംബര്‍ 8-നാണ് തീയേറ്ററുകളിലെത്തുക. അന്താരാഷ്ട്ര വിതരണ രീതികള്‍ സാധാരണയായി വെള്ളിയാഴ്ചകളെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്, അതിനാലാണ് വിദേശത്ത് നവംബര്‍ 6 ന് റിലീസ് ചെയ്യുന്നത്. എന്നാല്‍ ഇന്ത്യയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് ഞായറാഴ്ചയായ നവംബര്‍ 8-ന് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ശ്രീരാമനായി രണ്‍ബീര്‍ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി കന്നഡ താരം യഷും വേഷമിടുന്നു. ഇവരെ കൂടാതെ ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും, ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗും, മണ്ഡോദരിയായി കാജല്‍ അഗര്‍വാളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
‘രാമായണ’ ചിത്രം ആദ്യം റിലീസ് വിദേശത്ത്
