കുണ്ടറയിൽ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന ആരോപണത്തിൽ ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. പൊലീസ് മർദനത്തെ തുടർന്നാണ് സിയാദ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. സിയാദിന്റെ മകളും പൊലീസ് ഉദ്യോഗസ്ഥനും തമ്മിലെ ഫോൺ സംഭാഷണം പുറത്തായിരുന്നു. പൊലീസുകാരന്റെ മർദനമേറ്റാണ് സിയാദിന് പരിക്കേറ്റതെന്ന് കുടുംബം ആരോപിച്ചു.
സോനം വാങ്ചുക് ആശുപത്രി വിട്ടു
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് നിരാഹാരമനുഷ്ഠിച്ച മനുഷ്യാവകാശ പ്രവർത്തകൻ സോനം വാങ്ചുക് ആശുപത്രിവിട്ടു. കൂടെനിന്ന എല്ലാവർക്കും നന്ദിയെന്ന് സോനം വാങ്ചുക് അറിയിച്ചു. കോക്രോച്ച് ജനതാ പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാരസമരത്തിലായിരുന്ന സോനം വാങ്ചുകിന്റെ ആരോഗ്യനില വഷളായിരുന്നു. ആദ്യം ഡൽഹിയിലെ സഫ്ദർജംങ് ആശുപത്രിയിലും പിന്നീട്, ഗുരുഗ്രാമിലെ മേദാന്ത സ്വകാര്യ ആശുപത്രിയിലും സോനം വാങ്ചുകിനെ പ്രവേശിപ്പിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്
കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്. ബസിന്‍റെ സ്റ്റെപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ടി ഐ എം ഹയർസെക്കൻഡറി സ്കൂളില്‍ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ. പ്രിയദർശിനി ബസിൽ ആണ് അപകടം നടന്നത്. ബസിൽ നിറയെ യാത്രക്കാർ ആയിരുന്നു. തിരക്ക് കാരണം വാതിൽ കൃത്യമായി അടക്കാൻ സാധിച്ചിരുന്നില്ല. ഓടുന്നതിനിടെ ഡോർ തുറന്ന് വിദ്യാർത്ഥി തെറിച്ചു വീഴുകയായിരുന്നു.
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു വീണ്ടും മരണം. കോഴിക്കോട് കൊയിലാണ്ടിയിൽ ചികിത്സയിലിരുന്ന നടേരി സ്വദേശി ബിജുവാണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ബിജുവിന് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബിജുവിന്റെ രോഗ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ലാത്തതിനാൽ കിണർ വെള്ളത്തിൽ നിന്ന് രോഗം പിടിപെട്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ഈ കിണറിലെ വെള്ളത്തിന്‍റെ സാംപിൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 27, തിങ്കള്‍
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റിങ്ങില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓണ്‍ലൈന്‍ വഴിപാടുകളുടെയും ഡിജിറ്റല്‍ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ആവശ്യമായ വിവരങ്ങള്‍ ദേവസ്വം അധികൃതര്‍ കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. ഭക്തര്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം, വെള്ളിപ്പാത്രങ്ങള്‍, കുങ്കുമം എന്നിവയുടെ കണക്കുകള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും ഓഡിറ്റര്‍ കണ്ടെത്തിയിട്ടുണ്ട്. നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡപ്യൂട്ടി ഡയറക്ടര്‍ നാളെ നേരിട്ട് ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. കോക്രോച്ച് ജനതാ […]
ബാങ്ക് ഓഫ് ബറോഡ വിവരങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്
ബാങ്ക് ഓഫ് ബറോഡയുടെ ഉപഭോക്തൃ-ബാങ്കിങ് വിവരങ്ങള്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. ഏകദേശം ഒരു ടെറാബൈറ്റ് വരുന്ന ഉപഭോക്തൃ ബാങ്കിങ് വിവരങ്ങള്‍ ചോര്‍ന്ന് ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നുവെന്നാണ് വിവരം. ഉപഭോക്താക്കളുടെ പേരുകള്‍, മൊബൈല്‍ നമ്പറുകള്‍, ആധാര്‍ വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വായ്പാ രേഖകള്‍, നെറ്റ് ബാങ്കിങ് സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന വലിയ ഡാറ്റാസെറ്റാണ് പുറത്തുവിട്ടതെന്ന് സൈബര്‍ സുരക്ഷാ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഈ വിവരങ്ങളുടെ ആധികാരികത ബാങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ യഥാര്‍ഥത്തില്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിട്ടുണ്ടെങ്കില്‍, […]
വാട്‌സാപ്പിന് സുരക്ഷ കൂട്ടാന്‍ പാസ്വേഡുകള്‍ വരുന്നു
വാട്‌സാപ്പ് സുരക്ഷ കൂടുതല്‍ ശക്തമാക്കുന്നതിനായി ആറക്ക പിന്‍ നമ്പറുള്ള ടൂ-ഫാക്ടര്‍ ഓതന്റിക്കേഷന് പകരമായി ഉടന്‍ തന്നെ പാസ്വേഡുകള്‍ ഉപയോഗിക്കാന്‍ സാധിച്ചേക്കും. അക്കങ്ങള്‍ മാത്രമുള്ള പിന്‍ നമ്പറുകളെ അപേക്ഷിച്ച് പാസ്വേഡുകള്‍ തകര്‍ക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. യുപിഐ പേയ്മെന്റുകള്‍ക്കും അന്യര്‍ ചാറ്റുകള്‍ പരിശോധിക്കുന്നത് തടയാനും ശക്തമായ ഒരു സംവിധാനമായിരിക്കും പുതിയ പാസ്വേഡ് ഫീച്ചര്‍. ഈ പുതിയ പാസ്വേഡ് സംവിധാനം ഉപയോക്താക്കള്‍ക്ക് ആവശ്യമെങ്കില്‍ മാത്രം തിരഞ്ഞെടുത്താല്‍ മതി. കൂടാതെ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഐപാഡുകളില്‍ ഫോണിന്റെ […]
മദ്ധ്യാഹ്‌ന വാർത്തകൾ
കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റിലേക്കുള്ള പ്രതിഷേധത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാൻ ആകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. നാളെ വിശദമായ വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ വകുപ്പുകളോട് ചെലവ് കൂട്ടരുതെന്നും, പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും ധനവകുപ്പ് നിർദേശം നൽകി. അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. മുഖ്യമന്ത്രി വി ഡി സതീശന്റെ ചിത്രവും, സംസ്ഥാന […]
‘വരവ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം
ജോജു ജോര്‍ജ് നായകനായി എത്തിയ ‘വരവ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ആകാശ പന്തലായ് എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് സാം സി എസ് ആണ്. കപില്‍ കപിലന്‍ ആലപിച്ച ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍ എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ് എത്തുന്നത്. മുരളി ഗോപി, […]
‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ മോഷന്‍ പോസ്റ്റര്‍
പാര്‍വതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന ഷഹദ് ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍’ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇന്‍വെസ്റ്റിഗേറ്റിവ് ജോണറില്‍ ഒരുക്കിയ ചിത്രം സെപ്റ്റംബര്‍ 11-ന് തിയേറ്ററുകളില്‍ എത്തും. മലയാള സിനിമാ നിര്‍മാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോണ്‍സ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. സിനിമാഭിനയ ജീവിതത്തില്‍ 20 വര്‍ഷം പിന്നിട്ട […]
