Posted inടെക്നോളജി

ഇന്ത്യയിലേക്കുള്ള ഐഫോണ്‍ വരവില്‍ ഇടിവ്

നാലുവര്‍ഷത്തിനിടെ ഇതാദ്യമായി ഇന്ത്യയിലേക്കുള്ള ഐഫോണ്‍ വരവില്‍ ഇടിവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നുശതമാനമാണ് കുറവുണ്ടായത്. ഈ കാലയളവില്‍ സ്മാര്‍ട്ട്ഫോണ്‍ വിതരണത്തില്‍ 10 ശതമാനമാണ് കുറവുണ്ടായത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളുടെ പട്ടികയില്‍നിന്ന് ആപ്പിള്‍ പുറത്തായി. 2019 മുതല്‍ 33 ശതമാനം വാര്‍ഷിക വളര്‍ച്ചയുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 1.5 കോടി യൂണിറ്റുകളുടെ വില്പന മാത്രമാണ് ലക്ഷ്യമിടുന്നത്. സ്മര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ കുറവും ഉയര്‍ന്ന വിലയും ലഭ്യതയിലുണ്ടായ ഇടിവുമൊക്കെയാണ് കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് […]

Posted inവിനോദം

റിമ കല്ലിങ്കല്‍ ചിത്രം ‘തിയേറ്റര്‍’ന് രാജ്യാന്തര പുരസ്‌കാരം

റിമ കല്ലിങ്കല്‍ നായികയായ ‘തിയേറ്റര്‍’ എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം. റഷ്യയിലെ പ്സ്‌കോവില്‍ ലോക്കല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് ആണ് ചിത്രം നേടിയത്. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യല്‍ മീഡിയയിലൂടെ സജിന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റര്‍. ഇന്ത്യ, കസാക്കിസ്ഥാന്‍, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാന്‍, ഹംഗറി, […]

Posted inവിനോദം

‘ഛത്രപതി മഹാരാജി’ല്‍ ഭൂമി സതീഷ് പഡ്നേക്കറും

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കുന്ന ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി’ല്‍ ഭാഗമാവാന്‍ കൂടുതല്‍ താരങ്ങള്‍. പ്രശസ്ത അഭിനേതാക്കള്‍ മുതല്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധര്‍ വരെ അണിനിരക്കുന്ന ചിത്രം അസാധാരണ ടീമിനെയാണ് കോര്‍ത്തിണക്കുന്നത്. നടി ഭൂമി സതീഷ് പഡ്നേക്കര്‍ ആണ് ചിത്രത്തിലെ നായികാ വേഷത്തില്‍ എത്തുന്നത്. നിര്‍ഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്. ഇതിഹാസ യോദ്ധാവ് രാജാവ് ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി […]

Posted inഓട്ടോമോട്ടീവ്

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഹോണ്ട

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ക്യൂസി3 എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ആക്ടീവ ഇലക്ട്രിക് സ്‌കൂട്ടര്‍, ക്യൂസി1 എന്നിവയ്ക്ക് ശേഷം ഹോണ്ട അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് സ്‌കൂട്ടറാണിത്.പുതിയ സ്‌കൂട്ടറില്‍ 3 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് ഉള്ളത്. ഇത് പരമാവധി 145 കിലോമീറ്റര്‍ റേഞ്ച് നല്‍കും. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് കൊണ്ട് ബാറ്ററി 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചര്‍.മുഴുവന്‍ ചാര്‍ജിന് നാലു മണിക്കൂറാണ് എടുക്കുക. ഹബ്ബ് […]

Posted inപുസ്തകങ്ങൾ

രാസലഹരി – ദ ഗ്യാങ് ഓഫ് ചിത്രലേഖ

നമുക്കു ചുറ്റും നാം അറിയാതെ പിടിമുറുക്കുന്ന ലഹരി മാഫിയ. വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ തുടങ്ങി തെരുവുകളില്‍ വരെ അവര്‍ നെയ്തുകൂട്ടിയ വലക്കണ്ണികള്‍. പിന്നണിയില്‍ സകലത്തിന്റെയും അധിപയായി ചിത്രലേഖ. അവളുടെ വിശ്വസ്തനായ മൊണ്ടിഷാജിയുടെ നിഗൂഢമായ മരണം ഇന്‍സ്‌പെക്ടര്‍ രാംകുമാറിനെ പ്രതിക്കൂട്ടിലാക്കുന്നു. അതൊരു ആസൂത്രിത കൊലപാതകമാണെന്ന് ഉന്നത ഉദ്യോഗസ്ഥരടക്കം എല്ലാവരും വിശ്വസിക്കുമ്പോഴും, രാംകുമാര്‍ അതൊരു ആത്മഹത്യയാണെന്ന വാദത്തില്‍ ഉറച്ചുനില്‍ ക്കുന്നു. എന്നാല്‍ പുതിയൊരു ഉദ്യോഗസ്ഥന്‍ അന്വേഷണം ഏറ്റെടുക്കുന്നതോടെ കഥ തിരിയുന്നു. ‘രാസലഹരി – ദ ഗ്യാങ് ഓഫ് ചിത്രലേഖ’. ആദര്‍ശ് എസ്. […]

Posted inആരോഗ്യം

മൗത്ത് വാഷ് ഉപയോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കും

ദിവസത്തില്‍ രണ്ട് തവണയില്‍ കൂടുതല്‍ ആന്റി-ബാക്ടീരിയല്‍ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമെന്ന് സമീപകാലം പഠനം ചൂണ്ടിക്കാണിക്കുന്നു. പഠനത്തില്‍ ദിവസവും രണ്ടു തവണയോ അതില്‍ കൂടുതലോ മൗത്ത് വാഷ് ഉപയോഗിക്കുന്നത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉണ്ടാക്കാനുള്ള സാധ്യത 49 ശതമാനം മുതല്‍ 55 ശതമാനം വരെ കൂടുതലാണെന്ന് കണ്ടെത്തി. പ്രായം, പുകവലി, വ്യായാമം, ഭക്ഷണക്രമം തുടങ്ങിയ മറ്റ് ഘടകങ്ങള്‍ പരിഗണിച്ച ശേഷവും ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് ഗവേഷകരും വിശദീകരണം. അതേസമയം, ദിവസത്തില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നവരില്‍ […]

Posted inലേറ്റസ്റ്റ്

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചു. സപ്ലൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. എറണാകുളത്ത് അന്നേദിവസം വൈകിട്ട് 4.30ന് മുഖ്യമന്ത്രി വി ഡി സതീശൻ ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് ഓണം മെഗാ ട്രേഡ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ 11 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പൊതുജനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍

പൊതുജനങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥ തലത്തിലുണ്ടാകുന്ന വീഴ്ചകള്‍ കൊണ്ട് പരാതികളുണ്ടാകരുതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍. അടിമാലിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ ഓണത്തിനു മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരികയാണ്. മറ്റു ജില്ലകളില്‍ നിന്നു വ്യത്യസ്തമായ ഭൂപ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്. 60 ലധികം വര്‍ഷം പഴക്കമുള്ള നിയമങ്ങള്‍ […]

Posted inലേറ്റസ്റ്റ്

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വെടിവച്ചു കൊല്ലണമെന്ന് പരസ്യമായി ആഹ്വാനം ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെലങ്കാനയിലെ ബിജെപി എംപിയുടെയും കേരളത്തിലെ തീവ്രവലതുപക്ഷ പ്രഭാഷകൻ ടി ജി മോഹൻദാസിന്‍റെയും നടപടി, സമരങ്ങൾ അവസാനിച്ചിട്ടുപോലും സമൂഹത്തിൽ വിദ്വേഷം പടർത്താൻ സംഘപരിവാർ ശക്തികൾ തുടരുന്ന ആസൂത്രിതമായ ശ്രമങ്ങളെയാണ് തുറന്നുകാട്ടുന്നത്.ഇത്തരം ക്രൂരമായ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ സമാധാനപരമായി പ്രതിഷേധിച്ച ജനാധിപത്യ വിശ്വാസികൾക്കെതിരെ കേസെടുക്കാൻ തിടുക്കം കാണിച്ച കേരള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എം ജി യൂണിവേഴ്സിറ്റിയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി തർക്കം

കോട്ടയം എം ജി യൂണിവേഴ്സിറ്റിയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിനെ ചൊല്ലി തർക്കം. എംജി യൂണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം സ്ഥാപിച്ച ഫ്ലക്സ് ആണ് വിവാദമായത്. സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നാണ് വൈസ് ചാൻസലറുടെ നിലപാട്. ഫ്ലക്സ് എത്രയും വേഗം എടുത്തു മാറ്റണമെന്നും വി സി പറഞ്ഞു. എന്നാൽ ഫ്ലക്സിൽ രാഷ്ട്രീയമില്ലെന്നും ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികളോടുള്ള ഐക്യദാർഢ്യമെന്നുമാണ് യൂണിയൻ നിലപാട്. ഒരു കാരണവശാലും ബോർഡ് മാറ്റില്ലെന്ന നിലപാടിലാണ് യൂണിയൻ.