കേന്ദ്ര സർക്കാർ പുതുതായി ആരംഭിച്ച ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ജീവിക മിഷനിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവെന്ന് റിപ്പോർട്ട്. മുൻ വർഷത്തെ സമാന പദ്ധതിയെ അപേക്ഷിച്ച് 49.94 ശതമാനം തൊഴിൽ അവസരത്തിന്റെ കുറവാണ് വ്യക്തമായത്. കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ സൃഷ്ടിക്കപ്പെട്ട 15.33 കോടി തൊഴിൽ ദിനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ജൂലൈയിൽ അത് 7.67 കോടിയായി കുറഞ്ഞതായാണ് റിപ്പോർട്ട്.
കേന്ദ്ര സർക്കാരിന്റെ പുതിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തന്നെ തൊഴിലവസരങ്ങളിൽ വൻ കുറവ്
