Posted inവിനോദം

പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍

തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിനയന്‍. പുതിയ ഫാന്റസി ചിത്രത്തില്‍ ഗിന്നസ് പക്രുവും സാഗര്‍ സൂര്യയും ആയിരിക്കും നായകന്‍മാരെന്നും ഇവരെ കൂടാതെ മലയാളത്തിലെ ശ്രദ്ധേയരായ ഇരുപതോളം യുവ നടീ നടന്‍മാരും ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്‍മാരും ഈ സിനിമയില്‍ ഉണ്ടാകുമെന്നും വിനയന്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. ‘പ്രീ പ്രൊഡക്ഷന്‍ ജോലികളും ടെസ്റ്റ് ഷൂട്ടും നടക്കുന്നു.. പുതിയ ടെക്നോളജിയുടെ സഹായത്തോടെ വ്യത്യസ്തമായ വിഷ്വല്‍ ട്രീറ്റിലുടെ അവതരിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും നിങ്ങളെ തീര്‍ച്ചയായും എന്റര്‍ടൈന്‍ ചെയ്യിക്കും. ഈ തലമുറയിലെ […]

Posted inവിനോദം

‘ദി ഓഡീസി’ ഇതുവരെ നേടിയത് 700 ദശലക്ഷം ഡോളര്‍

ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ദി ഓഡീസി’ തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലോകമെമ്പാടും ലഭിക്കുന്നതും. ഇന്ത്യയിലും നൂറ് കോടിയിലധികം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ദി ഓഡീസിയുടെ എച്ച്ഡി പ്രിന്റ് ലീക്കായി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് ഒഡീസി ലീക്കായിരിക്കുന്നത്. ഇതോടെ കര്‍ശന നടപടികളുമായി ചിത്രത്തിന്റെ നിര്‍മാതാക്കളായ യൂണിവേഴ്സല്‍ സ്റ്റുഡിയോസ് രംഗത്ത് എത്തിയിട്ടുണ്ട്. രണ്ട് മണിക്കൂറും 53 മിനുറ്റും ഉള്ള പൂര്‍ണ രൂപം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഏകദേശം 2.1 […]

Posted inഓട്ടോമോട്ടീവ്

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി സിംപിള്‍ എനര്‍ജി

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സിംപിള്‍ എനര്‍ജി തങ്ങളുടെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറായ അറൈവ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. സെപ്റ്റംബര്‍ രണ്ടിന് പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. പെര്‍ഫോമന്‍സിന് പ്രാധാന്യം നല്‍കുന്ന സിംപിള്‍ വണ്ണിന് ശേഷം ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള പുതിയ ചുവടുവയ്പാണ് പുതിയ സ്‌കൂട്ടര്‍ എന്ന് കമ്പനി അറിയിച്ചു.സിംപിള്‍ എനര്‍ജിയുടെ നിരയിലെ മൂന്നാമത്തെ മോഡലായിരിക്കും അറൈവ്. നിലവില്‍ സിംപിള്‍ വണും ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍ റേഞ്ച് അവകാശപ്പെടുന്ന സിംപിള്‍ […]

Posted inപുസ്തകങ്ങൾ

നൊസ്റ്റാള്‍ജിയ ബോക്‌സ്

സാമൂഹ്യജീവിതത്തിന്റെ വ്യവസ്ഥിതികള്‍ക്കപ്പുറംനിന്ന് പ്രണയിച്ചവരുടെ കഥയാണിത്. തന്റെ പ്രണയിനിക്ക് മനോഹരമായൊരു സമ്മാനം തയ്യാറാക്കാന്‍ ഭാവനാ സ്റ്റോറീസിലെത്തിയതാണ് ഹരി. അത്രമേല്‍ പ്രണയത്തോടെയാണ് അവന്‍ ഓരോന്നും അവള്‍ക്കായി ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സൂക്ഷ്മതയോടെയും കൃത്യതയോടെയും തയ്യാറാക്കിയ ആ സമ്മാനം ഏറ്റെടുക്കാന്‍ പക്ഷേ ഹരി വന്നില്ല. സിദ്ധാര്‍ത്ഥും സജിയും ഏറെ അന്വേഷിച്ചിട്ടും അവനെ കണ്ടെത്താനായില്ല. അവനെന്തായിരിക്കും സംഭവിച്ചിരിക്കുക? ആ പ്രണയത്തിനെന്തായിരിക്കും സംഭവിച്ചിരിക്കുക? പറിച്ചെറിയാനാകാത്ത മനുഷ്യബന്ധങ്ങളുടെ കഥ. ‘നൊസ്റ്റാള്‍ജിയ ബോക്‌സ്’. വരുണ്‍ അരോളി. ഡിസി ബുക്‌സ്. വില 269 രൂപ.

Posted inആരോഗ്യം

എന്താണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍?

ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന അവസ്ഥയാണ് ഏട്രിയല്‍ ഫൈബ്രിലേഷന്‍. നിശബ്ദ കൊലയാളി എന്നാണ് ഈ അവസ്ഥയെ ആരോഗ്യവിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. ഇത് ഹൃദയത്തില്‍ രക്തം കട്ടപിടിക്കുന്നതിന് ഇടയാക്കാം. രോഗനിര്‍ണയം വൈകുന്നത് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് ഏകദേശം 80 ലക്ഷത്തോളം ആളുകള്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍ എന്ന അവസ്ഥയുമായി ജീവിക്കുന്നുവെന്നാണ് ജിബിഡി കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗം ആളുകള്‍ക്കും തങ്ങള്‍ക്ക് ഇത്തരം ഒരു അവസ്ഥയുണ്ടെന്ന് തിരിച്ചറിയാതെ പോകുന്നവെന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. ഇസിജി, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി എംഡി നിർദേശം നൽകി. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ‎ ‎സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച പിങ്ക് ബസ് സർവീസിൽ രാവിലെ 4.30-ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസിൽ ചികിത്സയ്ക്കായി പോകുന്ന സ്ത്രീ രോഗികൾക്കൊപ്പമുള്ള പുരുഷ കൂട്ടിരിപ്പുകാർക്കും, സ്ത്രീ കൂട്ടിരിപ്പുകാർക്കൊപ്പമുള്ള പുരുഷ രോഗികൾക്കും യാത്ര ചെയ്യാൻ […]

Posted inGeneral

അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി

അഡ് ഹോക് കമ്മറ്റിക്കെതിരായ കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് രമേഷ് പിഷാരടി ആരോപിച്ചു. തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രമേഷ് പിഷാരടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് പരാമര്‍ശം. അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാനാണ് താന്‍ അഡ്ഹോക്ക് കമ്മറ്റി അധ്യക്ഷനായത്, തൊട്ടടുത്ത ദിവസം തന്നെ താന്‍ പിന്‍മാറി, ചുമതല തനിക്ക് യോജിച്ചതല്ലെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. ശ്വേതാ മേനോന്‍ അമ്മയില്‍ നിന്ന് രാജിവച്ചതാണ്, എന്നാൽഅമ്മയുടെ മിനിറ്റ്സ്‍ബുക്ക് അടക്കം രേഖകള്‍ ഒന്നും കൈമാറിയില്ലെന്നും രമേഷ് പിഷാരടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

കേരളത്തിൽ ഒരാഴ്ച എല്ലാ ജില്ലകളിലും ഇടവേളകളോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിലെ അതിതീവ്ര ന്യൂന മർദ്ദം പശ്ചിമ ബംഗാൾ – ഒഡിഷ തീരത്ത് ദിഘക്ക് സമീപം കരയിൽ പ്രവേശിച്ചു. നിലവിൽ ന്യൂന മർദ്ദം വടക്കൻ ഒഡീഷ ഗംഗാതീര പശ്ചിമ ബംഗാളിന് മുകളിൽ സ്ഥിതിചെയ്യുന്നു. ഇത് അടുത്ത 24 മണിക്കൂറിനിടെ വടക്കൻ ഒഡീഷ, തെക്കൻ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ് പ്രദേശങ്ങളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും കേരളത്തിൽ മഴയുടെ ശക്തി വ‍ർധിക്കുമെന്നും കാലാവസ്ഥാ വകുപ്പ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രത്തിന്റെ അനുമതി

പത്ത്,ഇരുപത് രൂപ മൂല്യമുള്ള പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കാൻ കേന്ദ്രത്തിന്റെ അനുമതി. ആദ്യഘട്ടത്തിൽ 10, 20 രൂപ വിഭാഗങ്ങളിലായി 100 കോടി വീതം പ്ലാസ്റ്റിക് നോട്ടുകളാണ് വിപണിയിലെത്തിക്കുക. ലോക്‌സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം സ്ഥിരീകരിച്ചത്. പ്ലാസ്റ്റിക് നോട്ടുകൾ പേപ്പർ നോട്ടുകൾക്കൊപ്പം സമാന്തരമായിട്ടായിരിക്കും വിപണിയിലുണ്ടാകുക. പേപ്പർ നോട്ടുകൾ പൂർണ്ണമായി പിൻവലിക്കാൻ നിലവിൽ തീരുമാനമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍ സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി സമരത്തില്‍ പരുക്കേറ്റവര്‍, ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട്  സുപ്രീംകോടതിയെ സമീപിച്ചു. പെല്ലറ്റ് ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കണമെന്നാണ് ആവശ്യം. സിജെപി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണം നേരിട്ട രണ്ട് പേരും മുന്‍ ഐബി സ്പെഷ്യല്‍ ഡയറക്ടര്‍ യശോവര്‍ദ്ധന്‍ ആസാദുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.  സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ പൊലീസ് നടത്തിയ അതിക്രമത്തിന് എതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജികളില്‍ ഇന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വിശദമായ വാദം കേള്‍ക്കും.