ഹെപ്പറ്റൈറ്റിസ് എന്നത് വെറും വൈറസ് ബാധയല്ല, സാമൂഹിക പെരുമാറ്റം, ശുചിത്വം, ആരോഗ്യസംവിധാനം എന്നിവയെല്ലാം ചേര്‍ന്നുണ്ടാകുന്ന ഒരു സങ്കീര്‍ണ്ണ വെല്ലുവിളിയാണ്. ലോകത്ത് ഹെപ്പറ്റൈറ്റിസ് ബി, സി ആണ് പ്രധാന ഭീഷണി എങ്കില്‍ കേരളത്തില്‍ ഹെപ്പറ്റൈറ്റിസ് എ ആണ് പ്രധാന പ്രശ്‌നം. ശുചിത്വവും കുടിവെള്ളവും ഉറപ്പാക്കുന്നതാണ് ഇവിടെ നിര്‍ണായകം. ശുചിത്വക്കുറവ്, പ്രത്യേകിച്ച് മഴക്കാലത്ത് വെള്ളക്കെട്ടുകള്‍, രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി ആശുപത്രികളില്‍ മാത്രമല്ല, അനൗപചാരിക ചികിത്സാ രീതികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, കുത്തിവെപ്പ് ചടങ്ങുകള്‍ എന്നിവയും ഇത്തരം രോഗവ്യാപനത്തിന് കാരണമാകുന്നു. […]
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 29, ബുധന്‍
മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകളെ പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കൊല്ലാമെന്ന് ഉത്തരവ്. ഇതിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ഉത്തരവിറക്കി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണിത്. നായകളെ എങ്ങനെ, എപ്പോള്‍ കൊല്ലാമെന്നതിന് വിശദമായ മാര്‍ഗനിര്‍ദ്ദേശം ഉടന്‍ പുറത്തിറക്കും. കണ്‍സ്യൂമര്‍ കേരളത്തെ മാനുഫാക്ചറിങ് കേരളമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കെഎസ്എസ്‌ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നുതെന്നും എന്നാല്‍ നികുതി വര്‍ധിപ്പിച്ച് പ്രതിസന്ധി ഇല്ലാതാക്കുകയല്ല സര്‍ക്കാര്‍ നയമെന്നും ഖജനാവിന്റെ ചോര്‍ച്ച അടയ്ക്കാനുള്ള കാര്‍ക്കശ്യം […]
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ്ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു
തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ജനറൽ പര്‍പ്പസ്ഫണ്ടിന്‍റെ ഒരു ഗഡു കൂടി അനുവദിച്ചു. ജൂണിലേക്കുള്ള 265.55 കോടിയാണ് അനുവദിച്ചത്. ഇത് മൂന്നാം ഗഡുവാണ് അനുവദിച്ചത്. 21 നാണ് രണ്ടാം ഗഡു അനുവദിച്ച് ഉത്തരവിറക്കിയത്. മേയ് 30നാണ് ആദ്യ ഗഡുവായ ഏപ്രിലിലെ തുക നൽകിയത്. ആകെ 3236.76 കോടിയാണ് ജനറൽ പര്‍പ്പസ് ഫണ്ടായി ബജറ്റിൽ വകയിരുത്തിയത്. ഫണ്ടില്ലാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലെന്ന് വിമര്‍ശനത്തിനിടെയാണ് പണം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.
തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം
തിരുവനന്തപുരത്ത് ആരംഭിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജിൽ അടുത്ത അധ്യയന വർഷം മുതൽ പ്രവേശനം അനുവദിക്കാൻ തീരുമാനം. 100 സീറ്റുകളിൽ പ്രവേശനം ഉണ്ടാകും. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയും ആരോഗ്യമന്ത്രി കെ മുരളീധരനും ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. കെ കരുണാകരൻ മെമ്മോറിയൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്ന പേരിലാകും മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുക.
വിദ്യാർഥികളുടെ ആത്മഹത്യ കണക്ക് രാജ്യത്തെ ഒരു അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എംപി
വിദ്യാർഥികളുടെ ആത്മഹത്യ കണക്ക് രാജ്യത്തെ ഒരു അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നുവെന്ന് കെ.സി. വേണുഗോപാൽ എംപി. എത്ര വിദ്യാർഥികളുടെ ചോരവീണു ഈ നിയമനിർമ്മാണത്തിലേക്ക് എത്താനെന്നും അദ്ദേഹം ചോദിച്ചു. കുറ്റബോധം കൊണ്ടാണ് മോദിയും അമിത് ഷായും ചർച്ചക്കെത്താത്തതെന്നും കേന്ദ്രം വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തുവെന്നും അദ്ദേഹം ആരോപിച്ചു. പൊതുവിദ്യാഭ്യാസത്തെ തകർത്ത് വിദ്യാഭ്യാസമേഖലയിലേക്ക് ആർഎസ്എസിന് വഴിയൊരുക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. സ്വകാര്യമേഖലയിലേക്ക് ആർഎസ്എസ് ശക്തമായി കടന്നുവരികയാണെന്നും ദില്ലി ജന്തർ മന്തറിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ സഭയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷണം പ്രഖ്യാപിക്കണമെന്നും വേണുഗോപാൽ […]
രാത്രി വാർത്തകൾ
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തെ മുഴുവൻ തുറമുഖ നഗരമാക്കി മാറ്റുക എന്നത് സ്വപ്ന പദ്ധതിയാണെന്നും കൺസ്യൂമർ കേരളത്തെ മാനുഫാക്ചറിങ് കേരളമായി മാറ്റുമെന്നും സതീശൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ താൻ നിരപരാധിയെന്ന് ആവർത്തിച്ച് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. നിരപരാധികൾ ശിക്ഷിക്കപ്പെടാൻ പാടില്ലെന്നും കേസ് രാഷ്ട്രീയ പ്രേരിതമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. […]
യുപിഐ ഇടപാടില്‍ ഇനി മൊബൈല്‍ നമ്പറുകള്‍ കാണരുത്
ഇന്ത്യയിലെ ഡിജിറ്റല്‍ പണമിടപാട് സംവിധാനമായ യുപിഐ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി യുപിഐ ആപ്പുകളിലും ബാങ്കുകളിലും ഉപയോക്താക്കളുടെ മൊബൈല്‍ നമ്പറുകള്‍ മറയ്ക്കണമെന്ന് എന്‍പിസിഐ നിര്‍ദ്ദേശിച്ചു. ഈ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ സെപ്റ്റംബര്‍ 4 വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. ഇടപാടുകള്‍ നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രമേ മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കൂ. […]
വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാനുമായി വി
പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍ ഐഡിയ പുതിയ വാല്യു ഫോക്കസ്ഡ് പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. വൊഡഫോണ്‍ ഐഡിയയുടെ കണ്ടന്റ് അഗ്രഗേഷന്‍ സര്‍വീസ് ആയ വി മൂവീസ് ആന്റ് ടിവിക്ക് കീഴിലാണ് പുതിയ പ്ലാന്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ 200 രൂപ വിലയുള്ള ഈ പ്ലാന്‍, 20 ഓവര്‍ ദി ടോപ്പ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലേക്കും 200ലധികം ലൈവ് ടിവി ചാനലുകളിലേക്കും ഗണ്യമായ ഡാറ്റ ആനുകൂല്യങ്ങളിലേക്കും ഒരൊറ്റ സബ്സ്‌ക്രിപ്ഷന്‍ വഴി ആക്സസ് നല്‍കുന്നു. നിരവധി സേവനങ്ങള്‍ ഒരൊറ്റ പ്രതിമാസ റീച്ചാര്‍ജിലേക്ക് […]
ദുല്‍ഖറിന്റെ തെലുങ്ക് ചിത്രത്തിലെ ആദ്യഗാനം
ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി ഒരുക്കുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യിലെ ആദ്യഗാനം പുറത്ത്. ‘ചിട്ടി ചിട്ടി ചീമാ’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനത്തിന്റെ തെലുങ്കു പതിപ്പിനു പുറമേ മലയാളം, തമിഴ്, ഹിന്ദി പതിപ്പുകളും പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാനൊപ്പം നായികയായി എത്തുന്നത് പുതുമുഖമായ സാത്വിക വീരവല്ലിയാണ്. ജി.വി പ്രകാശാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ‘കുട്ടി കുട്ടി പൂവേ’ എന്നു തുടങ്ങുന്ന മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത് നിത്യ മാമ്മന്‍ ആണ്. അരുണ്‍ ആലാട്ട് മലയാളം […]
‘ജന നായകന്‍’ 250 കോടിയിലേക്ക്
തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയ്യുടെ ചിത്രം ‘ജന നായകന്‍’ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 250 കോടിയില്‍പരം രൂപയിലേക്കു കുതിക്കുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കോടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷന്‍ ആണ്. പ്രവര്‍ത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. ഇന്ത്യയില്‍ ഇതുവരെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കൂടി 5.8 മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന […]
