വൃദ്ധസദനങ്ങളുടെ പേര് ‘സ്നേഹാലയം’ എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. കൂടാതെ, ‘വൃദ്ധസദനം’ എന്ന പേര് പൊതുപ്രയോഗത്തിൽ നിന്നും ഒഴിവാക്കുന്നതിനായി ആവശ്യമായ ബോധവൽക്കരണം നൽകാനും കമ്മീഷൻ ഉത്തരവിട്ടു. നെയിം ബോർഡുകൾ, ഔദ്യോഗിക വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റ് രേഖകൾ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കാൻ അടിയന്തര ഭരണപരമായ നടപടികൾ സ്വീകരിക്കാൻ സാമൂഹികനീതി വകുപ്പ് ഡയറക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റത്തില്‍ അന്വേഷണം ദേവസ്വം ബോർഡിലേക്കും
ശബരിമലയിലേക്കുള്ള മില്‍മ നെയ്യ് മറിച്ച് വിറ്റത്തില്‍ അന്വേഷണം ദേവസ്വം ബോർഡിലേക്കും. നെയ്യ് തട്ടിപ്പിൽ ഗുരുതര വീഴ്ച ഉണ്ടായി എന്ന് പറഞ്ഞ ദേവസ്വം മന്ത്രി കെ മുരളീധരൻ ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി. ഇതിനിടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് രാജിവെച്ച് പോകാൻ മിൽമ ഭരണസമിതി അനുമതി നൽകിയതിൻ്റെ രേഖകൾ പുറത്തുവിട്ടു.
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 29, ബുധന്‍
ഓപ്പറേഷന്‍ തൂഫാന് പിന്നാലെ അഴിമതിക്കെതിരെ വിജിലന്‍സ് വിസില്‍ പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. അഴിമതി കണ്ടാല്‍ ആര്‍ക്കും 1064 ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിച്ച് അറിയിക്കാം. ആദ്യ വിസില്‍ കമാന്‍ഡോയായി ചലച്ചിത്ര താരം നിവിന്‍ പോളി അണിചേരും. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ […]
പേടിഎം പേയ്മെന്റ്‌സ് ബാങ്ക് അടച്ചുപൂട്ടാന്‍ അനുമതിയായി
പേടിഎം പേയ്മെന്റ്‌സ് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നടപടികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഇതോടെ ബാങ്ക് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളിലേക്ക് കടന്നതായും ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനും മലയാളിയുമായ ഗിരികുമാര്‍ എം. നായരെ നിയോഗിച്ചതായും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏപ്രില്‍ 24ന് ബാങ്കിങ് ലൈസന്‍സ് ആര്‍ ബി ഐ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ബാങ്ക് അടച്ചുപൂട്ടുന്നതിനുള്ള നിയമനടപടികള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് […]
കോള്‍ സെന്റര്‍ ജീവനക്കാരെ തെറിപ്പിച്ച് എഐ
കസ്റ്റമര്‍ സര്‍വീസ് മേഖലയില്‍ എഐ പിടിമുറുക്കുന്നു. എഐ ചാറ്റ് ബോട്ടുകളും വോയ്സ് ഏജന്റുകളും കോള്‍ സെന്റര്‍ ജീവനക്കാരെ മാറ്റിസ്ഥാപിച്ചു തുടങ്ങിയിരിക്കുന്നു. മൈക്രോസോഫ്റ്റ്, യൂബര്‍, കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്ട്രേലിയ, ഹയാത്ത് ഹോട്ടല്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഇതിനോടകം തന്നെ തങ്ങളുടെ കസ്റ്റമര്‍ സര്‍വീസ് വിഭാഗത്തില്‍ വലിയ തോതില്‍ എഐ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇതോടെ മൈക്രോസോഫ്റ്റ് തങ്ങളുടെ സേവന വിഭാഗത്തിലെ ജീവനക്കാരുടെ എണ്ണം 50,000-ത്തില്‍ നിന്ന് 40,000-മായി വെട്ടിക്കുറച്ചു. ഇതുവഴി പ്രതിവര്‍ഷം 750 ദശലക്ഷം ഡോളറിന്റെ ലാഭമാണ് കമ്പനി […]
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘ശ്രീ ശ്രീ’യിലെ ആദ്യ ഗാനം
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി, നവാഗതനായ രവി നെലകുടിറ്റി സംവിധാനം ചെയ്യുന്ന ‘ശ്രീ ശ്രീ’ എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ‘ആരോ ആരോ’ എന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് ഈ ഗാനത്തിന് ഈണം നല്‍കിയത്. പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. ഡിസംബറില്‍ ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്‍പത്തിയൊന്നാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീല്‍ ഗുഡ് പ്രണയ […]
മദ്ധ്യാഹ്‌ന വാർത്തകൾ
ഓപ്പറേഷൻ തൂഫാനിൽ കൊച്ചി നഗരത്തിൽ നിന്നും പിടികൂടിയ ലഹരി വസ്തുക്കൾ നശിപ്പിച്ചു.മേയറും കമ്മീഷണറും സാക്ഷിയായി ഏഴരക്കോടിയുടെ ലഹരിവസ്തുക്കൾ ആണ്കൂട്ടിയിട്ട് കത്തിച്ചത്. കഞ്ചാവ്, എംഡിഎംഎ, നെട്രാസെപാം ഗുളികൾ അടക്കം, കഴിഞ്ഞ ഒരു വർഷമായി കൊച്ചി സിറ്റി പൊലീസ് പിടിച്ചെടുത്ത ലഹരി വസ്തുക്കളാണ് ബ്രഹ്മപുരത്ത് ഇൻസിനേറ്ററിന്റെ സഹായത്തോടെ കത്തിച്ച് നശിപ്പിച്ചത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ സഞ്ചാര […]
‘ഉന്മാദം’ സിനിമയില്‍ ജോബ് കുര്യന്‍ പാടിയ ലിറിക്കല്‍
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന ‘ഉന്മാദം’ സിനിമയില്‍ ജോബ് കുര്യന്‍ പാടിയ ലിറിക്കല്‍ വിഡിയോ ഗാനം പുറത്ത്. ‘ഏറുന്നോ തമോവനനിരകള്‍…’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദും വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറുമാണ്. ജൂലൈ 31-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റര്‍മാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്റേത്. ഒരു സ്റ്റേഷനില്‍ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാല്‍ പ്രശ്നമാകുന്ന […]
ഡിസ്‌കവറി സ്പോര്‍ട്ട് നിര്‍ത്തലാക്കുന്നു
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ആഡംബര എസ്യുവി നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ എന്‍ട്രി ലെവല്‍ എസ്യുവി ഡിസ്‌കവറി സ്പോര്‍ട്ട് 11 വര്‍ഷത്തിന് ശേഷം ഉത്പാദനം അവസാനിപ്പിക്കുന്നു. 2026 ഡിസംബര്‍ മാസത്തോടെ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്തും. ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനോടകം തന്നെ ഫാക്ടറി ഓര്‍ഡറുകള്‍ നിര്‍ത്തി. ഫ്രീലാന്‍ഡറിന് പകരക്കാരനായി 2015-ലാണ് ഡിസ്‌കവറി സ്പോര്‍ട്ട് എന്ന എസ്യുവിയെ ലാന്‍ഡ് റോവര്‍ വിപണിയില്‍ എത്തിക്കുന്നത്. 2016-ല്‍ ഡിസ്‌കവറി സ്പോര്‍ട്ടിന് ഉണ്ടായിരുന്ന വില്‍പ്പനയുടെ പത്തിലൊന്ന് പോലും 2025 ആയപ്പോഴേക്കും ഈ […]
ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്
‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ ജോണ്‍ ഗ്രീന്‍ രചിച്ച പ്രശസ്തമായ ഈ നോവല്‍, ക്യാന്‍സര്‍ ബാധിതരായ ഹേസല്‍ ഗ്രേസ്, അഗസ്റ്റസ് വേട്ടേഴ്‌സ് എന്നീ രണ്ട് കൗമാരക്കാരുടെ വികാരനിര്‍ഭരമായ പ്രണയകഥയാണ്. രോഗത്തിന്റെ നിഴലിലും പ്രതീക്ഷയും നര്‍മ്മവും ജീവിതത്തിന്റെ അര്‍ത്ഥവും കണ്ടെത്തുന്ന അവരുടെ ബന്ധം വളരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. മരണത്തെയും പ്രണയത്തെയും കുറിച്ച് ചിന്തിപ്പിക്കുന്ന ഈ കൃതി ആഗോളതലത്തില്‍ ഏറെ ശ്രദ്ധനേടിയ ഒരു ആധുനിക ക്ലാസിക്കാണ്. ‘ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സ്’ വിവര്‍ത്തനം – ടി.എസ് […]
