Screenshot 2026 08 11 18 46 10 962 com.google.android.googlequicksearchbox edit

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അപകടത്തിൽ ആദ്യഘട്ടത്തിൽ നടന്ന തിരച്ചിലിൽ കാലതാമസമുണ്ടായത് നിർഭാഗ്യകരമാണെന്നും അങ്ങനെ സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യായീകരണങ്ങൾക്ക് ശ്രമിക്കാതെ സർക്കാർ ഫലപ്രദമായി വിഷയത്തിൽ ഇടപെടണം. കാണാതായ ഗൗതമിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലാത്ത സാഹചര്യത്തിൽ കുടുംബത്തിന് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും നൽകാൻ സർക്കാർ തയ്യാറാകണം. ഗൗതമിന്റെ അമ്മ രേഷ്മയുമായി സംസാരിച്ച അദ്ദേഹം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകൾ കണക്കിലെടുത്ത് സഹായം നൽകണമെന്നും ഇളയ മകന് ജോലിയും കുടുംബത്തിന് വീടും നൽകണമെന്നും ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *