w 412h 232croprect 0x0x1280x720imgid 01kzrbpxd4g1tzz99y43wwv23aimgname sunny joseph 1 1786450245027

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. ദില്ലിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളും കോൺഗ്രസിന്റെ സംഘടനാപരമായ വിഷയങ്ങളും ചർച്ചയായി. താൻ നിലവിൽ സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കുന്ന സാഹചര്യത്തിൽ കെ പി സി സിക്ക് പുതിയൊരു ഫുൾടൈം പ്രസിഡന്റ് വരുന്നതാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾക്ക് നല്ലതെന്ന അഭിപ്രായം രാഹുൽ ഗാന്ധിയെ അറിയിച്ചതായി സണ്ണി ജോസഫ് പറഞ്ഞു. മന്ത്രിസ്ഥാനമില്ലാത്ത വ്യക്തിയായിരിക്കണം പുതിയ അധ്യക്ഷനാകേണ്ടതെന്നും ഈ പദവിയിലേക്ക് എം എൽ എമാർക്കും എം പിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *