മെറിഡിയന്റെ ഏറ്റവും പുതിയ 85-ാമത് ആനിവേഴ്‌സറി എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ്, 36.05 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് ഏഴ് സീറ്റര്‍ എസ്യുവി വില്‍പനയ്ക്ക് എത്തുന്നത്. ഇന്ത്യയില്‍ വെറും 85 യൂണിറ്റുകള്‍ മാത്രം പ്രൊഡക്ഷനുള്ള വളരെ ലിമിറ്റഡ് മോഡലായിരിക്കും ഇത്. അംഗീകൃത ജീപ്പ് ഡീലര്‍ഷിപ്പുകളിലും ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ എഡിഷന്‍, ടോപ്പ്-സ്‌പെക്ക് ഓവര്‍ലാന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നാല്‍ ആനിവേഴ്‌സറി സ്‌പെസിഫിക്ക് അഡീഷനുകളാല്‍ നോര്‍മല്‍ മോഡലില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. പേള്‍ വൈറ്റ്, ടെക്‌നോ […]
ഗാനിമീഡ്
പെരിയാറിന്റെ വന്യതയില്‍ നായാട്ടിന്റെയും അതിജീവനത്തിന്റെയും കഥ പറഞ്ഞുകൊണ്ട് മനുഷ്യനും ദൈവങ്ങള്‍ക്കും ഇടയിലുള്ള നിഗൂഢമായ ഉടമ്പടികളെയും അമാനുഷിക ഘടകങ്ങളെയും വിശ്വസനീയമാംവിധം കോര്‍ത്തിണക്കിയ നോവലാണ് മനു കെ. സാജന്‍ എഴുതിയ ‘ഗാനിമീഡ് ശാസ്ത്രത്തെയും ഐതിഹ്യങ്ങളെയും സമന്വയിപ്പിച്ച് മലയാളത്തിന് തികച്ചും പുതുമയാര്‍ന്ന പ്രമേയപരിസരം ഈ നോവല്‍ കാഴ്ചവയ്ക്കുന്നു. ലളിതവും എന്നാല്‍ ദൃഢവുമായ ഭാഷയിലൂടെ കാടിന്റെ നിഗൂഢതകളെയും വൈകാരികലോകങ്ങളെയും തനിമയോടെ ആവിഷ്‌കരിക്കാന്‍ എഴുത്തുകാരനു കഴിഞ്ഞിട്ടുണ്ട്. പുരാവൃത്തത്തെ ശാസ്ത്രാവബോധത്തോടെ പ്രതിഷ്ഠിച്ചുകൊണ്ട് സമകാലിക മലയാള നോവല്‍സാഹിത്യത്തില്‍ ‘ഗാനിമീഡ്’ ശ്രദ്ധേയ സ്ഥാനം ഉറപ്പിക്കുന്നു. ‘ഗാനിമീഡ്’. മനു കെ. […]
പുതിനയിലയുടെ ഗുണങ്ങള്‍ അറിയാതെ പോകരുത്
ശരീരത്തിന് ആവശ്യമുള്ള നിരവധി വൈറ്റമിനുകളും ധാതുക്കളും പുതിനയിലുണ്ട്. നിരവധി ദഹനപ്രശ്‌നങ്ങള്‍ക്ക് ഇത് പരിഹാരമേകുന്നു. അസിഡിറ്റി അകറ്റാനും വായുകോപം മാറ്റാനും മഞ്ഞപ്പിത്തത്തിനും എല്ലാം പുതിന ഉപയോഗിക്കുന്നു. ചില ചര്‍മരോഗങ്ങള്‍ അകറ്റാനും വായ്‌നാറ്റം അകറ്റാനും പുതിന സഹായിക്കും. വിവിധ തരത്തില്‍ പുതിന ഉപയോഗിക്കാം. ഫ്രഷ് ജ്യൂസ് ആയും ചട്‌നികളില്‍ ചേര്‍ത്തും, സോസ് ആക്കിയും വിവിധ വിഭവങ്ങളില്‍ ചേര്‍ത്തും പുതിന ഉപയോഗിക്കാം. പുതിനയിലച്ചാറ് രണ്ട് ടേബിള്‍സ്പൂണ്‍ കുടിച്ചാല്‍ അസിഡിറ്റിയില്‍ നിന്ന് ആശ്വാസം ലഭിക്കും. വാപ്പുണ്ണ് അകറ്റാന്‍ പുതിന സഹായിക്കും. പുതിനയിട്ട് തിളപ്പിച്ച […]
കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കും
കോക്രോച്ച് ജനതാ പാർട്ടി തങ്ങളുടെ പ്രവർത്തനം രാജ്യവ്യാപകമായി വികസിപ്പിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തിലെ കടുത്ത പ്രതിസന്ധികൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി വരും മാസങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാൻ പാർട്ടി കോർ കമ്മിറ്റി തീരുമാനിച്ചു. ആവശ്യമെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾക്കായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും, എന്നാൽ നിലവിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറാൻ പദ്ധതിയില്ലെന്നും സിജെപി വക്താവ് അശുതോഷ് റങ്ക വ്യക്തമാക്കിഅറസ്റ്റിലായ പ്രതിഷേധക്കാർക്ക് ആവശ്യമായ നിയമസഹായം ഉറപ്പാക്കുന്നതിനായി 1 കോടി രൂപയുടെ ലീഗൽ എയ്ഡ് നെറ്റ്‌വർക്ക് ഫണ്ട് സിജെപി പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ചവർക്കെതിരെ കേരളത്തിൽ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പിണറായിവിജയൻ
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തർ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിൽ ചാർജ് ചെയ്ത എല്ലാ കേസുകളും നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു. ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്‍റെ പേരിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരളാ പൊലീസ് കേസെടുത്തതായാണ് വിവരം. സമരം ഒത്തുതീർക്കുന്നതിന്‍റെ ഭാഗമായി എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും കേരളത്തിൽ അത്തരമൊരു […]
വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ
വടകര എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബി ആർസിയിലെ അധ്യാപികയായ ആവള കുട്ടോത്ത് സ്വദേശി നീഷ്മ ആണ് അറസ്റ്റിലായത്. മരുതോങ്കര സ്വദേശി കീര്‍ത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാരാണ് ആദ്യം പിടിയിലായത്. നീഷ്മ അടക്കം മൂന്ന് പേരും എംഡിഎംഎ ഉപയോഗിക്കുന്നവരാണ്. നീഷ്മയുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ വലിയ നെറ്റ് വര്‍ക്കിന്‍റെ ഭാഗമാണെന്നും പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാനിലാണ് അധ്യാപികമാരെ ഇടനിലക്കാരാക്കിയുള്ള ലഹരി സംഘത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം പൊലീസിന് […]
ലോക്സഭയിൽ പരീക്ഷാ ഭേദഗതി ബിൽ ചർച്ച തുടങ്ങി
ലോക്സഭയിൽ പൊതു പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചകൾ ആരംഭിച്ചു. സമരക്കാർക്കെതിരായ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും രാവിലെ സ്തംഭിപ്പിച്ചിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ലോക്സഭ വീണ്ടും ചേർന്നാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. ചർച്ചയിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുക്കാത്തതിനെ കെ സി വേണുഗോപാൽ എം പി ചോദ്യം ചെയ്തെങ്കിലും ചർച്ചയിൽ പ്രതിപക്ഷം സഹകരിക്കുകയാണ്. ചർച്ചയ്ക്ക് എട്ട് മുതൽ പത്ത് മണിക്കൂർ വരെ വേണമെങ്കിലും ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്ന് പാർലമെന്ററി […]
സായാഹ്ന വാര്‍ത്തകള്‍ | ജൂലൈ 28, ചൊവ്വ
പ്രിയദര്‍ശിനി സര്‍വീസുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് കണ്ടെത്തിയാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ ഉടന്‍ സസ്പെന്‍ഷന്‍. കെഎസ്ആര്‍ടിസി എംഡിയാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓര്‍ഡിനറി ബസുകളില്‍ ആറ് ക്രമക്കേടുകള്‍ കൂടി കണ്ടെത്തിയതായി വിജിലന്‍സ് വിഭാഗം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് വൈകീട്ട് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി മുന്നറിയിപ്പ്. പുറത്തുനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കില്‍ നിയന്ത്രണമുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. 500 മെഗാവാട്ട് വരെ ഉപയോഗം കൂടാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍. സ്ത്രീകള്‍ക്കായി കെഎസ്ആര്‍ടിസി ആരംഭിച്ച പിങ്ക് ബസ് സര്‍വീസില്‍ രാവിലെ 4.30-ന് തിരുവനന്തപുരം […]
ഡബിള്‍ ഹോഴ്സിനെ സ്വന്തമാക്കാനായി മത്സരം
കേരളത്തിലെ പ്രമുഖ പാക്കേജ്ഡ് ഫുഡ് ബ്രാന്‍ഡായ ‘ഡബിള്‍ ഹോഴ്സിനെ സ്വന്തമാക്കാനായി വന്‍കിട കോര്‍പ്പറേറ്റുകള്‍ തമ്മില്‍ കടുത്ത മത്സരം. പ്രമുഖ എഫ്എംസിജി കമ്പനിയായ വിപ്രോ കണ്‍സ്യൂമര്‍ കെയറും വ്യവസായ ഗ്രൂപ്പായ മുരുഗപ്പ ഗ്രൂപ്പുമാണ് ഡബിള്‍ ഹോഴ്സിന്റെ മാതൃസ്ഥാപനമായ മഞ്ജിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കാനുള്ള മത്സരത്തിലുള്ളത്. ഏകദേശം 500 കോടി രൂപ മൂല്യംവരുന്നതാണ് ഈ ഇടപാടെന്നാണ് സൂചന. ഇടപാട് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി മഞ്ജിലാസ് ഫുഡ് ടെക് പ്രമുഖ അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഇ.വൈയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ […]
ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കി എക്‌സ്
യുഎസ് ഉപയോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കി ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ കമ്പനിയായ എക്‌സ്. പ്രീമിയം, പ്രീമിയം+ സബ്സ്‌ക്രൈബര്‍മാര്‍ക്കാവും ഈ സേവനം ലഭ്യമാകുക. എക്സിനെ എല്ലാം കാര്യങ്ങളും ചെയ്യാനുതകുന്ന ഒരു സമ്പൂര്‍ണ ആപ്പായി മാറ്റാനുള്ള മസ്‌കിന്റെ പദ്ധതിയുടെ ഭാഗമായാണ് നീക്കം. യു.എസിന് പുറത്തേക്കും ഭാവിയില്‍ സേവനങ്ങള്‍ ലഭ്യമാക്കിയേക്കാം. നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യാനും, വ്യക്തികള്‍ തമ്മില്‍ പണം കൈമാറാനും, ബില്ലുകള്‍ അടയ്ക്കാനും, വയര്‍ ട്രാന്‍സ്ഫര്‍ വഴി പണം അയക്കാനും, മെയില്‍ ചെക്ക് ചെയ്യാനും ത മണി […]
