‘സത്യത്തിന്റെയും മിഥ്യയുടെയും നേര്‍ത്ത ഒരു വെള്ളിനൂലിലൂടെയാണ് നമ്മള് ഓരോരുത്തരും നമ്മുടെ ജീവിതം നടന്നുതീര്ക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സത്യമാവണേ എന്നു കൊതിക്കുന്ന മിഥ്യകള്‍ക്കും, മിഥ്യയാവണേ എന്നു കൊതിക്കുന്ന സത്യങ്ങള്‍ക്കും ഇടയിലൂടെയുള്ള ഒരു കാല്‍പ്പനിക ജീവിതം. സത്യ മെന്താണെന്നും മിഥ്യയെന്താണെന്നും മനസ്സിലായി വരുമ്പോഴേക്കും ആ ദൂരമത്രയും നമ്മള് പിന്നിട്ടുകഴിഞ്ഞിട്ടുണ്ടാകും. ജീവിതത്തിന്റെ വസന്തത്തില്‍ പകയും പ്രതികാരവും കൊണ്ട് നാമൊന്നും നേടുന്നില്ലെന്നും, എത്രകാലം ജീവിച്ചു എന്നതിലല്ല, എത്രമാത്രം ജീവിച്ചു എന്ന തിനാണ് നമ്മള് പ്രാധാന്യം കൊടുക്കേണ്ടത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍. വടക്കന്‍ കേരളത്തിലെ നാടോടിക്കഥകളിലെ നിത്യസാന്നിധ്യമായിരുന്ന ഒടിയന് എന്ന സങ്കല്പത്തിലൂന്നിയ ഒരു കഥ’. ‘ഒടിയന്’. രണ്ടാം പതിപ്പ്. രാഹുല്‍ രാഘവ്. സ്റ്റോറി സ്ലേറ്റ് പബ്ളിക്കേഷന്‍സ്. വില 379 രൂപ.
