സെക്രട്ടേറിയറ്റിന് മുന്നിൽ 37 ദിവസം പിന്നിട്ട എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം. ഇന്ന് പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു ചർച്ച. അതേസമയം സെപ്റ്റംബർ 24നുള്ളിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ വീണ്ടും സമരം തുടരുമെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമര നേതാവ് വളർമതി അറിയിച്ചു. എല്ലാ പോസ്റ്റുകളിലും ആളെ എടുക്കണം, ഗവൺമെന്റ് സെക്ടറിലും എയ്ഡഡ് പോലെ സംരക്ഷണം നൽകുമെന്ന് സർക്കാർ അറിയിച്ചു, നോട്ടിഫിക്കേഷൻ നീട്ടിവെക്കുമെന്ന് ഉറപ്പ് നൽകി, നിരഹാരം അവസാനിപ്പിച്ചു എന്നാൽ വിഷയങ്ങൾ അനുകൂലമായി പരിഗണിക്കുന്നവരെ ഇവിടെ തുടരുമെന്നും നിലവിൽ നിരാഹാര സമരം അവസാനിപ്പിച്ചുവെന്നും വളർമതി വ്യക്തമാക്കി.
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരം പിൻവലിച്ചു
