കോക്റോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച സമരത്തിനിടെ സ്ഥാപിച്ച മുഖം തിരിച്ചറിയൽ ക്യാമറകളിലൂടെ 2,873 പേരെ പരിശോധിച്ചപ്പോൾ ഇതിൽ 989 പേർക്ക് വിവിധ ക്രിമിനൽ കേസുകളിലെ പശ്ചാത്തലമുണ്ടെന്ന് ഡൽഹി പൊലീസ്. കൊലപാതകം, ബലാത്സംഗം, കവർച്ച തുടങ്ങി ഗുരുതര കേസുകളിലെ പ്രതികളെയും ഈ സംവിധാനത്തിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം, സമരത്തിൽ പങ്കെടുത്തവരുടെ മുഖവിവരങ്ങൾ ശേഖരിച്ചതിനെതിരെ സ്വകാര്യതാ ലംഘനമെന്ന ആരോപണം ഉയർന്നതോടെ വിഷയം ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
റെസിഗ്നേഷൻ പാർട്ടി ദൃശ്യങ്ങൾ പുറത്ത് പിന്നാലെ സിജെപി പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം
കോക്ക്രോച്ച് ജനതാ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകനും സിജെപി മുൻനിര പിന്തുണക്കാരനുമായ മേഘ്നാദ് എസ്. സമരം വിജയിച്ചെന്ന പേരിൽ സിജെപി നേതാക്കൾ ആഘോഷങ്ങളിൽ മുഴുകിയപ്പോൾ, ഒരു മാസത്തിലേറെയായി സമരരംഗത്തുണ്ടായിരുന്ന പ്രവർത്തകരെയും വിദ്യാർത്ഥികളെയും ഭക്ഷണവും താമസസൗകര്യവും പോലുമില്ലാതെ ജന്തർ മന്തറിൽ ഉപേക്ഷിച്ചുവെന്നാണ് ആരോപണം. സി.ജെ.പി വക്താവ് സൗരവ് ദാസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇൻഡോർ ഹാളിൽ പാട്ടുപാടി നൃത്തം ചെയ്യുന്ന റെസിഗ്നേഷൻ പാർട്ടി എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
മുഖ്യമന്ത്രിയുടെ പേരിൽ സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി
മുഖ്യമന്ത്രി വി ഡി സതീശന്റെ പേരിൽ ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേന സൈബർ തട്ടിപ്പ് നടത്തിയെന്ന് പരാതി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വടക്കേക്കര സ്വദേശി ഡെയിൻ ഫ്രാൻസിന് 2499 രൂപയാണ് നഷ്ടമായത്. ധൻ ധൻ യോജന പദ്ധതി എന്ന പേരിൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കുമെന്ന വ്യാജേനയാണ് പണം തട്ടിയത്. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസെടുത്തു. കുടുംബത്തിലെ ഓരോ അംഗത്തിനും 5000 രൂപ വീതം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇൻസ്റ്റഗ്രാം വഴിയാണ് പ്രചാരണം നടത്തിയത്.
പ്രിയദർശിനി സർവീസുകളിൽ തട്ടിപ്പ് കണ്ടെത്തിയാൽ ഉടൻ സസ്പെൻഷൻ നടപടി
പ്രിയദർശിനി സർവീസുകളുമായി ബന്ധപ്പെട്ട് തട്ടിപ്പ് കണ്ടെത്തിയാൽ ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസി എംഡി നിർദേശം നൽകി. ഓർഡിനറി ബസുകളിൽ ആറ് ക്രമക്കേടുകൾ കൂടി കണ്ടെത്തിയതായി വിജിലൻസ് വിഭാഗം യോഗത്തിൽ റിപ്പോർട്ട് ചെയ്തു. പ്രിയദർശിനി സർവീസുകളിലെ യാത്രക്കാരുടെ എണ്ണവും കളക്ഷനും ഓരോ ഡിപ്പോയും അതത് ദിവസം പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. പരമാവധി ഓർഡിനറി ബസുകൾ പരിശോധിക്കാൻ വിജിലൻസ് സ്ക്വാഡുകൾക്ക് നിർദേശം നൽകിയതായി വിജിലൻസ് ഓഫീസർ അറിയിച്ചു.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 28, ചൊവ്വ
നീറ്റ് പരീക്ഷാ ക്രമക്കേട് സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് വേട്ടയാടുകയാണെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി. സര്‍ക്കാര്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും, സമരക്കാര്‍ക്ക് നിയമസഹായം നല്‍കാനായി ‘സാക്ഷി’ എന്ന പേരില്‍ വെബ്‌സൈറ്റ് ആരംഭിച്ചതായും പാര്‍ട്ടി അറിയിച്ചു.വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഞങ്ങള്‍ വീണ്ടും പ്രതിഷേധ സമരം നടത്തുമെന്നും സിജെപി പ്രതിനിധികള്‍ കപില്‍ സിബലിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്ന കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് എതിരായി […]
രാത്രി വാർത്തകൾ
ജൂലൈ 20-ന് ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്. നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് എതിരായി കേസുകൾ […]
കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ
നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്തവരെ പൊലീസ് വേട്ടയാടുകയാണെന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജെപി നദ്ദ. സമാധാനപരമായി പ്രതിഷേധിച്ചവർക്ക് എതിരായി കേസുകൾ എടുക്കില്ലെന്നാണ് കേന്ദ്രം ഉറപ്പ് നൽകിയതെന്നാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. സിജെപിയുടെ പരാതി കേന്ദ്ര സർക്കാർ പരിശോധിക്കുമെന്നും നദ്ദ വ്യക്തമാക്കി.
ജൂലൈ 20-ന് ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി
ജൂലൈ 20-ന് ജന്തർ മന്ദറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസും റൊപ്പീഡ് ആക്ഷൻ ഫോഴ്സും (RAF) തിരിച്ചറിയാൻ കഴിയാത്ത ആളുകളും ചേർന്ന് നടത്തിയ ക്രൂരമായ അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് (NHRC) പരാതി. ഡൽഹി പ്രദേശ് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വക്താവും ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് മുൻ ദേശീയ കോർഡിനേറ്ററുമായ വിനീത് തോമസാണ് കമ്മീഷൻ അധ്യക്ഷന് പരാതി സമർപ്പിച്ചത്.
തലസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പ് കമ്പനി നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി
തലസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പ് കമ്പനി നടത്തിയിരുന്ന 18 ഉത്തരേന്ത്യക്കാർ പൊലീസ് പിടിയിലായി. 50 കംപ്യൂട്ടറുകളും പിടിച്ചെടുത്തു. കൂടുതലും വിദേശികളാണ് തട്ടിപ്പിന് ഇരയായവർ. ഇടപാടുകാർ കൂടുതലും അമേരിക്കക്കാരാണ്. വിമാനത്താവളത്തിൽ നിന്നാണ് ഒരാളെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനിൽ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംഘം പൊലീസ് വലയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾ ലഹരി കച്ചവടം നടത്തുന്ന എന്നായിരുന്നു രഹസ്യ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചപ്പോൾ ആണ് തട്ടിപ്പ് കമ്പനി കണ്ടെത്തിയത്. രാജ്യാന്തര ഓൺലൈൻ വായ്പ തട്ടിപ്പ് കമ്പനിക്ക് താവളം കേരളമാണെന്ന […]
മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ പിഎംഎസുമായി സെബി
വിവിധ മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളില്‍ നിക്ഷേപിക്കുന്ന പിഎംഎസ് അവതരിപ്പിക്കാന്‍ സെബി. ഇതോടെ കുറഞ്ഞ നിക്ഷേപ തുകയുള്ളവര്‍ക്കും പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സേവനം പ്രയോജനപ്പെടുത്താം. ലിസറ്റ് ചെയ്യാത്ത സെക്യൂരിറ്റികള്‍, വിദേശ ആസ്തികള്‍ എന്നിവയിലും നിക്ഷേപം അനവദിക്കും. നിയന്ത്രണം ലളിതമാക്കി കൂടുതല്‍ നിക്ഷേപകര്‍ക്ക് അവസരമൊരുക്കുകയെന്നതാണ് ലക്ഷ്യം. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍, സ്പെഷ്യലൈസ്ഡ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുകള്‍ എന്നിവയില്‍ മാത്രം നിക്ഷേപം നടത്തുന്ന പ്രത്യേക എംഎഫ്-പിഎംഎസ് വിഭാഗം നിലവില്‍വരും. പിഎംഎസിന് ആവശ്യമായ കുറഞ്ഞ നിക്ഷേപം 50 ലക്ഷം രൂപയാണ്. എംഎഫ്-പിഎംഎസിന് […]
