എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകന്‍ ചരുവിലിന്റെ കഥകള്‍. പിന്നിട്ട ഓര്‍മ്മച്ചിത്രങ്ങളുടെ ഹൃദ്യതകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഇടകലര്‍ത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്‌കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരുഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകള്‍. ആസ്വാദകന്‍ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്ന കുറേ കഥകള്‍. കണ്ണുകള്‍ അടയുന്നില്ല, പലതരം വീടുകള്‍, രണ്ടു നൂല്‍പുകാര്‍, ഒരു പത്രവാര്‍ത്തയും പരേതാത്മാവിന്റെ നിവേദനവും, മരിച്ചവരുടെ കടല്‍, രണ്ടു പുസ്തകങ്ങള്‍, പ്ലാശ്ശേരിയിലെ കടവ്, സവാരിവണ്ടി, ആത്മകഥയ്ക്ക് ഒരാമുഖം. ‘പ്ലാശ്ശേരിയിലെ കടവ് – മറ്റു കഥകളും’. അശോകന്‍ ചരുവില്‍. ഗ്രീന്‍ ബുക്‌സ്. വില 119 രൂപ.
പ്ലാശ്ശേരിയിലെ കടവ് മറ്റു കഥകളും
