w 412h 232croprect 2x0x1596x898imgid 01m6jac1kyh2tpga3wxxpqsp55imgname whatsapp image 2026 11 04 at 11.49.03 am 1793763706494

വിവാദമായ പയ്യോളി പോക്സോ കേസിലെ പ്രതി അബ്ദുൽ റഫീഖിനെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റഫീഖിനെ പൊലീസ് പിടികൂടിയത്. 12കാരിയെ മാതാവിന്റെ സഹായത്തോടെ സുഹൃത്ത് പീഡിപ്പിച്ച സംഭവം വൻ വിവാദത്തിനും പൊലീസിനെതിരായ നാട്ടുകാരുടെ വലിയ പ്രതിഷേധത്തിനും വഴിവെച്ചിരുന്നു.വടകര മണിയൂർ സ്വദേശിയും പ്രവാസി വ്യവസായിയുമായ അബ്ദുൾ റഫീഖ് മാതാവിൻ്റെ സഹായത്തോടെ തന്നെ പീഡിപ്പിച്ചെന്ന 12 ഭാര്യയുടെ വെളിപ്പെടുത്തലിൽ കഴിഞ്ഞ ജനുവരി 16നാണ് പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷത്തോളം പ്രതി റഫീഖ് തന്നെ ക്രൂരമായി പീഡിപ്പിച്ചതായിരുന്നു പെൺകുട്ടിയുടെ മൊഴി. പൊലീസ് കേസ് എടുത്തതോടെ റഫീഖ് വിദേശത്തേക്ക് കടന്നു. ഇതോടെ പെൺകുട്ടിയുടെ മാതാവിനെ മാത്രമായിരുന്നു പൊലീസിന് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. പിന്നീട് നാട്ടിലെത്തിയ ഇയാൾ കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കീഴടങ്ങി ജാമ്യം നേടി. ഇതോടെയാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച പ്രതിഷേധം ശക്തമാക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *