ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പെൺസുഹൃത്തിന്റെ അച്ഛനാണ് കൊലപാതകം നടത്തിയത്. ബെംഗളൂരു യെലഹങ്കള്ളിയിൽ നിന്നാണ് വാർത്ത പുറത്തുവരുന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പാലക്കാട് പട്ടാമ്പിക്കടുത്ത് തിരുവേഗപ്പുറം സ്വദേശിയായ കിരൺ എന്ന 22കാരനാണ് കൊല്ലപ്പെട്ടത്. കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദ് സംഭവത്തിൽ അറസ്റ്റിലായിട്ടുണ്ട്.
ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചു കൊന്നു
