കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൻ്റെ ആവശ്യങ്ങൾ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ വിവരങ്ങൾ അമിത് ഷാ ചോദിച്ചറിഞ്ഞുവെന്നും കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു.
സ്വകാര്യ കമ്പനിയുമായുള്ള വൈദ്യുതി ഇടപാടിൽ മുഖ്യമന്ത്രി വി ഡി സതീശനോട് ചോദ്യങ്ങളുമായി ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ. ജിഎൻഎ കരാറിലെ നഷ്ടം സംബന്ധിച്ച് നൽകിയ റിപ്പോർട്ടുകൾ ആരാണ് മുക്കിയതെന്നും കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യത്തിന്റെ കുറിപ്പുകൾ അടങ്ങിയ ഫയലുകൾ പുറത്തുവിടാൻ തയ്യാറുണ്ടോ എന്നും ഫെഡറേഷൻ ചോദിച്ചു.
അടൂർ പൊലീസ് സ്റ്റേഷൻ ആക്രമണ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് ജയകൃഷ്ണൻ പള്ളിക്കലിന് കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഫെന്നി നൈനാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരെ കൂടി പ്രതിചേർക്കുമെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. സ്റ്റേഷനുള്ളിലെ സംഭവങ്ങളിൽ തങ്ങൾക്ക് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
മുഖ്യമന്ത്രി തന്നെ തള്ളി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത് നിയമപരമായ കാര്യങ്ങൾ ആണെന്നും കോൺഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മ. കേസുകളെ നിയമപരമായി നേരിടും. പത്തനംതിട്ട ഡിസിസിക്ക് ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉള്ളതായി അറിയില്ല. അന്വേഷണത്തെ പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
ചേരാനല്ലൂര്‍ ബെൻസ് അപകടക്കേസിൽ ജഡ്ജിക്കെതിരെ മൊഴി നൽകി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീര്ത്തി. ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. കേസിലെ പ്രതിയായ 17 കാരന്റെ അച്ഛനും വാഹന ഉടമയുമായ ജഡ്ജി തെളിവുകൾ നശിപ്പിച്ചു എന്നാണ് ഭദ്രകീര്ത്തിയുടെ പരാതി. സംശയങ്ങളെല്ലാം ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചുവെന്ന് ഭദ്രകീര്ത്തി പറഞ്ഞു.
നടന്മാരായ കുഞ്ചാക്കോ ബോബനും പൃഥ്വിരാജും വനം വകുപ്പിൻ്റെ ബ്രാൻഡ് അംബാസഡർമാർ. വനം – വന്യ ജീവി സംരക്ഷണത്തെ കുറിച്ച് സർഗാത്മകവും സാംസ്കാരികവുമായ പ്രചരണത്തിനുവേണ്ടിയാണ് ബ്രാൻഡ് അംബാസഡർമാരെ നിയോഗിക്കുന്നതെന്ന് വനം വകുപ്പിൻ്റെ ഉത്തരവിൽ പറയുന്നു.നേരത്തെ മന്ത്രി ഷിബു ബേബി ജോൺ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം ആവർത്തിക്കുകയാണെന്ന് എൽസിഎസ്ടി ഉദ്യോഗാർഥികളുടെ സമര നേതാവായ വളർമതി. 1:25 റേഷ്യോ അംഗീകരിക്കാനാവില്ല എന്ന് മുഖ്യമന്ത്രി പറയുന്നു.സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാ റേഷ്യോ കുറച്ച് നടപ്പിലാക്കണം. സർക്കാരിന്റെ കർത്തവ്യമാണതെന്നും വളർമതി ആവശ്യപ്പെട്ടു.
വിവാദമായ പയ്യോളി പോക്സോ കേസിലെ പ്രതി അബ്ദുൽ റഫീഖിനെ കോഴിക്കോട് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റഫീഖിനെ പൊലീസ് പിടികൂടിയത്.
സംസ്ഥാനത്തെ റോഡ് അപകട മരണങ്ങൾ കുറയ്ക്കാൻ രൂപീകരിച്ച കേരള റോഡ് സേഫ്റ്റി മിഷന്റെ ബ്രാൻഡ് അംബാസഡർ ആയി നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചു ഗതാഗതമന്ത്രി സി പി ജോൺ. സംസ്ഥാനത്തെ റോഡ് അപകട മരണനിരക്ക് ഘട്ടംഘട്ടമായി കുറയ്ക്കുകയാണ് മിഷന്റെ ലക്ഷ്യം.
റോഡുകളിൽ അപകടമരണങ്ങൾ കൂടുന്നതിൽ യുഡിഎഫ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് റോഡപകടങ്ങൾ തടയാനും ശാസ്ത്രീയമായ ട്രാഫിക് അച്ചടക്കം കൊണ്ടുവരാനും ശക്തമായ പദ്ധതികൾ നടപ്പിലാക്കിയിരുന്നുവെന്നും അന്ന് ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യുഡിഎഫ് എന്നും അദ്ദേഹം ആരോപിച്ചു.
കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കലിൽ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയത് യുവതിയും ഭർത്താവുമാണെന്ന് വ്യക്തമായി. കരിപ്പൂരിൽ സ്വർണവുമായി എത്തിയ പ്രിയങ്കയെ ബലമായി കയറ്റികൊണ്ടുപോയത് ഭർത്താവ് തന്നെയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സ്വർണം കവർച്ച ചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. പിന്തുടർന്ന പൊലീസ് സംഘം ഇവരെ പിടികൂടി. കണ്ണൂർ സ്വദേശി പ്രിയങ്ക, ഭർത്താവ് റിനീഷ് ഉൾപ്പെടെ നാലുപേർ പിടിയിൽ.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരും എൽനിനോ പ്രതിസന്ധിയുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈദ്യുതി പ്രതിസന്ധി മുൻ സർക്കാർ മുൻകൂട്ടി കണ്ടില്ലെന്നും ലോങ് ടേം എഗ്രിമെന്റ് വച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിത്തലയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. നീരജ് എന്ന 15-കാരന്റെ ആത്മഹത്യയിൽ ബാഹ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ച ദിവസം ആരോ ഫോൺ വിളിച്ച് നീരജിനെ വീട്ടിൽ നിന്ന് ഇറക്കിയിരുന്നെന്നും പിന്നീട് മടങ്ങി എത്തുമ്പോൾ വലിയ മാനസിക സമ്മർദ്ദം ഉണ്ടായിരുന്നുവെന്നു സുഹൃത്ത് പറഞ്ഞതായും ബന്ധുക്കൾ വെളിപ്പെടുത്തി.
കർണാടകയിൽ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി ബസ് നിരക്കുകൾ നവംബർ 5 മുതൽ കുത്തനെ വർധിക്കും. ബെംഗളൂരുവിൽ 35 ശതമാനവും മറ്റിടങ്ങളിൽ 23 ശതമാനവുമാണ് നിരക്ക് ഉയരുന്നത്. സാമ്പത്തിക ബാധ്യതയാണ് കാരണമെങ്കിലും സ്ത്രീകൾക്കുള്ള സൗജന്യ യാത്ര തുടരും.
യുപി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഗ്നിപഥ് പദ്ധതിയിൽ കേന്ദ്ര സർക്കാർ നിർണായക മാറ്റങ്ങൾ വരുത്തി. നാല് വർഷത്തെ സേവനം പൂർത്തിയാക്കുന്ന 75 ശതമാനം അഗ്നിവീറുകൾക്കും രണ്ട് വർഷം കൂടി തുടരാൻ അനുമതി നൽകി. ഈ തീരുമാനത്തിന് പിന്നിൽ രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പുകളാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയിൽ മറുപടിയുമായി ഹിമന്ത ബിശ്വ ശർമ. ബിജെപിക്ക് പാർലമെൻ്റിൽ സംവാദം നടക്കണം എന്നാണ് താൽപര്യം, എന്നാൽ തെരുവിൽ വേണമെന്നാണ് രാഹുൽ പറയുന്നത്. ബോഫേഴ്സ് മുതൽ എല്ലാ വിഷയത്തിലും ചർച്ച നടക്കട്ടെ, മോദിയും ഷായും മറുപടി നൽകുമെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടിയെങ്കിലും യുഎസിന്റെ ഇറാൻ നയത്തിൽ മാറ്റമുണ്ടാകില്ലെന്ന് മൊജ്തബ ഖമനെയി വ്യക്തമാക്കി. അമേരിക്ക വീണ്ടും ആക്രമിച്ചാൽ യുദ്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ട്രംപിനോടുള്ള ജനങ്ങളുടെ അപ്രീതിയും ഇറാൻ യുദ്ധവുമാണ് ഡെമോക്രാറ്റുകൾക്ക് നേട്ടമായത്.
ഒക്ടോബർ 27ന് നടന്ന ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഔദ്യോഗികമായി ഏറ്റുവാങ്ങി പ്രസിഡന്റ് ഐസക് ഹെർസോഗ്. സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് നോം സോൾബെർഗിൽ നിന്നാണ് ഇസ്രയേൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം സ്വീകരിച്ചത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഇന്ത്യ, ചൈന, ഇറാഖ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകപ്പലുകളെ ഒഴിവാക്കിയതായി ഇറാനിയൻ പാർലമെന്റ് അംഗം. ഇന്ത്യയിൽ നിന്നുള്ള മരുന്ന് വിതരണം സുഗമമാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യങ്ങളിലൊന്ന്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി. ചേസിംഗിൽ സച്ചിൻ ടെൻഡുൽക്കറുടെ ലോക റെക്കോർഡ് തകർത്ത കോലി, അന്താരാഷ്ട്ര ഏകദിനത്തിൽ മൂന്നാം നമ്പറിൽ 13,000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടവും സ്വന്തമാക്കി.
യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പുഫലം വാഷിങ്ടണിലെ രാഷ്ട്രീയസാഹചര്യങ്ങൾ തിരുത്തിയെഴുതിയിരിക്കുന്നു. വിദേശ, സാമ്പത്തിക നയങ്ങളിൽ വലിയ അനിശ്ചിതത്വത്തിനും തിരുത്തലുകൾക്കുമാണ് ഇത് വഴിതെളിക്കുന്നത്. ക്യാപിറ്റോൾ ഹില്ലിലെ ഭരണമാറ്റം ന്യൂഡൽഹിയുടെ നയതന്ത്രചതുരംഗത്തിൽ ആശ്വാസവും പുതിയ ചിന്തകളും സൃഷ്ടിച്ചിട്ടുണ്ട്.
കമ്മോഡിറ്റി വിപണിയിൽ വൻ കുതിപ്പു നടത്തിയ വെള്ളിയിൽ ഈയിടെയുണ്ടായ ഇടിവ് നിക്ഷേപകരെ കനത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ട്രോയ് ഔൺസിന് 122 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിൽനിന്ന് 60 ഡോളറിലേക്കാണ് ഇടിഞ്ഞത്. 2025-ൽ 170 ശതമാനവും 2026 ജനുവരിയിൽ മാത്രം 71 ശതമാനവും നേട്ടമുണ്ടാക്കിയശേഷമാണ് ഈ അപ്രതീക്ഷിത വീഴ്ച. ഈ വർഷം തുടക്കത്തിൽ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്ന വിപണി, പലിശ വർധിച്ചേക്കാം എന്ന നിഗമനത്തിലേക്ക് മാറി. ഉയർന്ന പലിശ വെള്ളിയെ ബാധിച്ചു.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖ താരങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷ അടിയന്തരമായി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇൻഡ്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചലച്ചിത്ര പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾ, വെടിവെപ്പുകൾ, ഭീഷണിപ്പെടുത്തി പണംതട്ടൽ ശ്രമങ്ങൾ എന്നിവയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാം ലാൽ ഗുപ്തയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.
അമൽ നീരദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ബാച്ച്ലർ പാർട്ടി Deux’ ട്രെയിലർ പുറത്ത്. അതിഗംഭീര ആക്ഷനുമായാണ് ചിത്രമെത്തുന്നത് എന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്.നവംബർ 19 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. 14 വർഷങ്ങൾക്ക് ശേഷം ജെൻ – സി വൈബിലാണ്, 2012-ൽ പുറത്തിറങ്ങി തരംഗമായി മാറിയ ആക്ഷൻ ചിത്രം ‘ബാച്ച്ലർ പാർട്ടി’യുടെ രണ്ടാം ഭാഗം എത്തുന്നത്.
നടൻ സൂര്യയും തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ അമ്മ ശോഭാ ചന്ദ്രശേഖറും ഒരുമിച്ചുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. വിജയ്യുടെ ബന്ധുവും മേക്കപ്പ് ആർട്ടിസ്റ്റുമായ കീർത്തന സുന്ദർ ആണ് ചിത്രം പുറത്തുവിട്ടത്. ഒരു സ്വകാര്യ ചടങ്ങിൽ അതിഥികളായി എത്തിയതായിരുന്നു സൂര്യയും ശോഭയും.
അമിതമായി സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ദേഷ്യം വരുമ്പോഴും മാനസിക സമ്മര്‍ദം തോന്നുമ്പോഴും മനസറിയാതെ, വയററിയാതെ ഒരുപാട് ഭക്ഷണം ഇരുന്ന് കഴിക്കാന്‍ തോന്നുന്ന അവസ്ഥയാണ് ഇമോഷണല്‍ ഈറ്റിംഗ്. സമ്മര്‍ദം മാറ്റാന്‍ എന്തെങ്കിലും കൊറിക്കാനെടുക്കുന്നതിന് മുമ്പ് വെറുതെ ഒരു അഞ്ച് മിനിറ്റ് ഓഫിസിലോ പരിസരത്തോ സ്വന്തം മുറിയിലോ നടക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് എന്നിട്ടും വിശപ്പ് തോന്നുന്നുവെങ്കില്‍ മാത്രം എന്തെങ്കിലും കഴിക്കാനെടുക്കുക.മനസറിയാതെ കഴിക്കുന്നതിന് പകരം സമയമെടുത്ത് ഓരോ സ്പൂണും ആസ്വദിച്ച് കഴിക്കുക. വയര്‍ മുഴുവനായി നിറയുന്നതിന് മുമ്പ് നിര്‍ത്താന്‍ ശ്രമിച്ചുനോക്കുക.ആവശ്യത്തിന് ഉറങ്ങാതെ, ആ ക്ഷീണം പരിഹരിക്കാന്‍ കോഫിയും മറ്റ് മധുരപലഹാരങ്ങളും കഴിക്കുക എന്നത് വലിയൊരു തെറ്റാണ്. സമയം കിട്ടുന്ന മുറയ്ക്ക് ക്ഷീണമകറ്റാന്‍ ഒരു പവര്‍ നാപ്പെങ്കിലും എടുക്കുക.
വിറയല്‍, പേശികളുടെ മുറുക്കം, ചലനവൈകല്യങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന നാഡീവ്യൂഹ സംബന്ധിയായ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍, നമ്മുടെ കുടലില്‍ ജീവിക്കുന്ന കോടിക്കണക്കിന് ബാക്ടീരിയകള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് കേരളത്തിലെ തിരഞ്ഞെടുത്ത രോഗികളില്‍ നടത്തിയ പുതിയ പഠനം പറയുന്നു. ആഗോള തലത്തിലെ പ്രമുഖ സയന്റിഫിക് ജേര്‍ണലായ NJP പാര്‍ക്കിന്‍സണ്‍സ് ഡിസീസിലാണ് (ശാസ്ത്രത്തിലെ ഏറ്റവും വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നേച്ചര്‍ ഗ്രൂപ്പിന്റെ, പാര്ക്കിന്സണ് രോഗവുമായി ബന്ധപ്പെട്ട ശാസ്ത്ര ജേര്‍ണല്‍ ) ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഉണ്ടായ തിരിച്ചടി ഇന്ത്യയ്ക്ക് നല്‍കുന്നത് പുത്തന്‍ പ്രതീക്ഷകള്‍. ഉയര്‍ന്ന ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതിലും വ്യാപാര കരാറില്‍ യുഎസ് ചെലുത്തിയ സമ്മര്‍ദ്ദത്തിലും ഇളവ് ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെ നയങ്ങള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഇടയാക്കിയേക്കും.പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ സൗഹൃദ രാജ്യങ്ങളോട് നീതിപുലര്ത്തുമെന്നാണ് ഇന്ത്യയുടെ വിശ്വാസം.
