കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ 68കാരന് ദാരുണാന്ത്യം. കുളത്തൂപ്പുഴ ബീമാ മൻസിലിൽ ബഷീർ ആണ് മരിച്ചത്. രാവിലെ ടൗണിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. അപകടം നടന്ന് സമയം ഒരുപാടായിട്ടും ഉദ്യോഗസ്ഥർ വന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഈ പ്രദേശത്ത് കാട്ടുപോത്തുകളുടെയും പന്നികളുടെയും ശല്യം രൂക്ഷമാണ്. കൂട്ടമായെത്തുന്ന കാട്ടുപോത്തുകളെ ഓടിച്ചുവിടുക എന്നല്ലാതെ ശാശ്വത പരിഹാരത്തിന് വനംവകുപ്പ് ശ്രമിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ്
ഇറാന് നേരെ അതിശക്തമായ സൈനിക ആക്രമണം നടത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മധ്യേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണത്തിന് മറുപടി നൽകുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇറാനെതിരെ യുഎസ് വ്യോമാക്രമണം തുടങ്ങിയതായാണ് റിപ്പോർട്ട്. ജോർദാനിൽ അമേരിക്കൻ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ഇറാൻ അക്രമണങ്ങൾക്ക് തിരിച്ചടിയായിട്ടാണ് യുഎസ് വ്യോമാക്രമണം. ഇറാൻ പിന്തുണക്കുന്ന സായുധ ഗ്രൂപ്പുകൾ ലോകത്തിന്റെ കാൻസർ ആണെന്നും ട്രംപ് പ്രതികരിച്ചു. പ്രാദേശിക സംഘർഷം വ്യാപിക്കുമെന്ന ആശങ്കയും ശക്തമാണ്. എന്നാൽ ട്രംപിന്റെ […]
കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. ഞായറാഴ്ചവരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
പ്രഭാത വാര്‍ത്തകള്‍ | ജൂലൈ 30, വ്യാഴം
പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെയാണു സഭ ബില്‍ പാസാക്കിയത്. ഇഡിയറ്റ് തുടങ്ങി അമിത് ഷാക്കെതിരേ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി ലോക്സഭയില്‍ ബഹളമുണ്ടായി. പി എസ് സി പരീക്ഷാ ക്രമക്കേടില്‍ ഉദ്യോഗസ്ഥരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രതിപ്പട്ടികയില്‍ ആരുടേയും പേരില്ല. ആസൂത്രണബോര്‍ഡിലെ പരീക്ഷ ക്രമകേടിലാണ് ആദ്യ എഫ്ഐആര്‍ രജിസ്റ്റര്‍ […]
ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി പ്രമുഖ ബ്രാന്‍ഡായ ഒനിഡ
ഇന്ത്യന്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് വിപണിയില്‍ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങി പ്രമുഖ ബ്രാന്‍ഡായ ഒനിഡ. ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍ തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ നിന്ന് മാറിചിന്തിക്കാനാണ് കമ്പനി ശ്രമം നടത്തുന്നത്. പുതിയ വിഭാഗങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതോടെ അടുത്ത 2-3 വര്‍ഷത്തിനുള്ളില്‍ വില്‍പന ആറു മടങ്ങുവരെ ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഉല്‍പന്നമായ 100 ഇഞ്ച് ക്യുഡി മിനി എല്‍ഇഡി ടെലിവിഷന്‍ അവതരിപ്പിച്ചു കൊണ്ടാണ് പുതിയ വളര്‍ച്ചാ പദ്ധതികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. 1980കളിലും 1990കളിലും ഒനിഡയെ ജനപ്രിയമാക്കിയ കൊമ്പുകളുള്ള രാക്ഷസന്റെ പരസ്യ […]
ക്ലോഡുമായി നടത്തിയ സംഭാഷണങ്ങള്‍ പുറത്ത്
ആന്ത്രോപ്പിക്കിന്റെ ക്ലോഡ് ചാറ്റ്ബോട്ടുമായി ഉപയോക്താക്കള്‍ നടത്തിയ സ്വകാര്യ സംഭാഷണങ്ങള്‍ ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടതില്‍ ആശങ്ക. ക്രിപ്‌റ്റോ കറന്‍സി വാലറ്റ് കീകള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തായതാണ് ഉപയോക്താക്കള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചത്. ഗൂഗിളില്‍ ചില സെര്‍ച്ച് വേഡുകള്‍ ടൈപ്പ് ചെയ്തപ്പോഴാണ് ക്ലോഡുമായി നടത്തിയ സംഭാഷണങ്ങളടക്കം ലഭിച്ചതെന്ന് റെഡ്ഡിറ്റ് ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. ക്ലോഡിന്റെ ‘ഷെയര്‍’ ഫീച്ചറാണ് പ്രശ്നത്തിന് പിന്നിലെന്ന് ഫോര്‍ച്യൂണിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റുള്ളവര്‍ക്ക് സംഭാഷണങ്ങള്‍ അയയ്ക്കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം ഒരുക്കുന്നതാണ് ഈ ഫീച്ചര്‍. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി […]
‘നായകന്‍’ റീ റിലീസ് സെപ്റ്റംബര്‍ 4 ന്
ഇന്ദ്രജിത്ത് സുകുമാരന്‍ നായകനായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സിനിമ ‘നായകന്‍’ റീ റിലീസ് ചെയ്യുന്നു. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം 4കെ ദൃശ്യമികവില്‍ സെപ്റ്റംബര്‍ 4 ന് ആണ് ചിത്രം തിയറ്ററുകളിലെത്തുക. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രം കൂടിയാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാന്‍ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. പിഎസ് റഫീക്കിന്റെ രചനയില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ദ്രജിത്തിന് പുറമെ തിലകന്‍, ജഗതി ശ്രീകുമാര്‍, […]
ക്രൈം ത്രില്ലര്‍ ‘ദായ്റ’യുടെ പുതിയ പോസ്റ്റര്‍
ദേശീയ അവാര്‍ഡ് ജേതാവ് മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ‘ദായ്റ’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സെപ്റ്റംബര്‍ 18-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ചിത്രമാണ് ‘ദായ്റ’. യാഷ് കെസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജംഗിള്‍ പിക്‌ചേഴ്സും പെന്‍ സ്റ്റുഡിയോസും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രമാണിത്. വിതരണം പെന്‍ മരുധര്‍. ‘തല്‍വാര്‍’, ‘റാസി’ എന്നീ […]
സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു
അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ ബൈക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഈ ബൈക്ക് ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തും. ഹോണ്ട സിബി350 നിരയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ സ്ഥാനം. 27.76 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 501 സിസി, എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്‍ജിന്‍ […]
ദി റോഡ് ടു കാബൂള്‍
മലയാളികളുടെ യാത്രാ വായനയില്‍ അധികം കടന്നുവന്നിട്ടില്ലാത്ത ഒരു രാജ്യം, അവിടുത്തെ മൂന്ന് പ്രസിദ്ധമായ നഗരങ്ങള്‍ -ഹെറാത്ത്, കാണ്ഡഹാര്‍, കാബൂള്‍. നാമിന്നുവരെ കണ്ടിട്ടില്ലാത്ത ആ നഗരത്തിന്റെ ഭംഗിയെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക എന്നതിനപ്പുറം, സോവിയറ്റ് – അമേരിക്കന്‍ കാലഘട്ടം മുതല്‍ നജീബുള്ളയും താലിബാനും വരെയുള്ള അഫ്ഗാന്‍ ചരിത്രവും പറഞ്ഞുവെക്കുന്നു എന്നത് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ‘ദി റോഡ് ടു കാബൂള്‍’. മുഹമ്മദ് ഫഹീം ടി.സി. ബിബ്‌ളോഫിലിക് ഇന്‍സാനിറ്റീസ്. വില 285 രൂപ.
