7 18

കാന്‍സറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കവിയില്ലെങ്കിലും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കാനാവുമെന്നു പറയുകയാണ് ഇന്റേര്‍ണല്‍ മെഡിസിന്‍ വിദഗ്ധനായ ഡോ.പ്രിയം ബൊര്‍ദൊലോയ്. അതില്‍ ആദ്യത്തേതായി അദ്ദേഹം പറയുന്നത് ഭക്ഷണം കഴിച്ചതിനുശേഷം പത്തുമിനിറ്റ് നടക്കുക എന്നതാണ്. ഇതിലൂടെ ഗ്ലൂക്കോസ് നില ഉയരുന്നത് തടയാനാവും. ഗ്ലൂക്കോസ് നില അമിതമായി ഉയരുന്നത് ഡിഎന്‍എ തകരാറിലാവാനും പ്രതിരോധശേഷി കുറയ്ക്കാനും കാന്‍സര്‍ സാധ്യത കൂട്ടാനും കാരണമാകും. മറ്റൊന്ന് ചൂടുചായയും കോഫിയും കുടിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്. 65 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടുള്ളവ കഴിക്കുന്നത് കാന്‍സറിനു കാരണമാകും. മറ്റൊന്ന് സംസ്‌കരിച്ച മാംസങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നതാണ്. ദിവസവും ഇവ കഴിക്കുന്നത് കുടലിലെ കാന്‍സറിനുള്ള സാധ്യത പതിനെട്ടുശതമാനം കൂട്ടും. ഇതിനു പകരം മുട്ട, മീന്‍, ഫ്രഷ് ചിക്കന്‍, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്താം. മൈദ കൊണ്ടുള്ള ഭക്ഷണപദാര്‍ഥങ്ങളും കുറയ്ക്കണം. വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, മധുരമുള്ള സിറിയല്‍ എന്നിവയ്ക്കുപകരം ഓട്‌സ്, ബ്രൗണ്‍ റൈസ്, ഗോതമ്പുബ്രെഡ് എന്നിവ ഉള്‍ക്കൊള്ളിക്കാം. ഭക്ഷണത്തില്‍ പതിനേഴുശതമാനം മുഴുധാന്യങ്ങള്‍ ചേര്‍ക്കുക വഴി കുടലിലെ കാന്‍സര്‍ സാധ്യത പതിനേഴുശതമാനം കുറയ്ക്കാം. പൂപ്പല്‍ പിടിച്ച ധാന്യങ്ങളോ, നട്‌സോ കഴിക്കരുത്. ഇത് കരളിലെ കാന്‍സറിനുള്ള സാധ്യത കൂട്ടും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *