പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദേശിച്ച് ലീഗ് നേതൃത്വം. ഭരണപരിഷ്കാര കമ്മീഷൻ വിവാദം കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമെന്ന് മലപ്പുറത്തെ വാഴയൂരിൽ നടന്ന നൂറു ദിന അവലോകന യോഗത്തെ പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ ചേർന്ന സി പി എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പാർട്ടി സംഘടനാതലത്തിൽ നിർണായക മാറ്റങ്ങൾക്ക് തീരുമാനമായി. ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പി ഷാനവാസിനെയും ജില്ലാ കമ്മിറ്റിയിലേക്ക് ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറി കെ ഡി സുഗതനെയും ഉൾപ്പെടുത്തി.
യൂണിവേഴ്സിറ്റി ഹോസ്റ്റലിലടക്കം എസ് എഫ് ഐ പ്രവർത്തകരെ മർദ്ദിച്ചെന്ന് ആരോപിച്ച് കന്‍റോൺമെന്‍റ് എസ് ഐ ഗോകുൽ ഗോപന്‍റെ വീട്ടിലേക്ക് ഡി വൈ എഫ് ഐ മാർച്ച് നടത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് പൊട്ടക്കുഴിയിലെ വീട്ടിലേക്ക് ആയിരുന്നു മാർച്ച്. ഡി വൈ എഫ് ഐ വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധം.
വിദേശ നിക്ഷേപങ്ങൾ കേരളത്തിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും പ്രവാസി മലയാളികളുടെ ബിസിനസ് ശൃംഖലകളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുമായി പ്രമുഖ ആഗോള നഗരങ്ങളിൽ ‘കേരള ഡെസ്‌കുകൾ’ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി.
എറണാകുളം കാക്കനാട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ പിടിയിൽ. കോട്ടയം സ്വദേശി അരുൺ കെ നായരാണ് എക്സൈസിന്‍റെ പിടിയിലായത്. സിനിമാ പ്രവർത്തകർക്കും ഐടി പ്രൊഫഷണലുകൾക്കും ഇയാൾ ലഹരി വിൽപ്പന നടത്തി എന്നാണ് എക്സൈസിന്‍റെ കണ്ടെത്തൽ.
കേരള സർക്കാരിന്റെ ഐ.ടി വകുപ്പിനെ ‘വിവരസാങ്കേതികവിദ്യ, നിർമ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്തു. ആഗോളതലത്തിൽ വളർന്നുവരുന്ന നിർമ്മിത ബുദ്ധി, ഡീപ്-ടെക് തുടങ്ങിയ പുതിയ സാങ്കേതിക മേഖലകളിലേക്ക് സംസ്ഥാനത്തെ നയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വന്തം നിയോജക മണ്ഡലത്തിൽ എസ്കോർട്ടും പൈലറ്റും ഒഴിവാക്കാൻ നിർദേശം നൽകി മന്ത്രി എം ലിജു. കായംകുളം മണ്ഡലത്തിലെ പരിപാടികളിൽ പൊലീസ് സുരക്ഷ വേണ്ടെന്നാണ് മന്ത്രിയുടെ നിർദേശം. എന്തെങ്കിലും ഉണ്ടെങ്കിൽ താൻ നോക്കിക്കൊള്ളാം എന്ന് മന്ത്രി പൊലീസിനെ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ബഹ്റൈനിലേക്കും പുതിയ വിമാന സർവീസുകൾക്ക് തുടക്കമാകുന്നു. ഈ മാസം 27 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആരംഭിക്കുന്ന സർവീസുകളുടെ ബുക്കിങ് തുടങ്ങി.
മന്ത്രിമാരും ജനപ്രതിനിധികളും മാധ്യമങ്ങളോടും പൊതുസമൂഹത്തോടും സംസാരിക്കുമ്പോൾ ശ്രദ്ധ പുലർത്തണമെന്ന് പാണക്കാട് തങ്ങൾ. കെ എം ഷാജിയുടെ ആഡംബര കാർ വിവാദത്തിന്റെ പശ്ചാത്തലത്തിലടക്കം മലപ്പുറത്ത് നടന്ന അവലോകന യോഗത്തിലാണ് ഈ മുന്നറിയിപ്പ്
മലപ്പുറത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ മുൻ എംഎൽഎ പി നന്ദകുമാറിനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റി. മതസ്പർദ്ധ ഉണ്ടാക്കുന്നതും, കേരളത്തിന്‍റെ മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതുമാണ് പരാമർശമെന്നാണ് യൂത്ത് ലീഗ് ആരോപിക്കുന്നത്.
സംസ്ഥാനത്ത് കെ.എസ്.ഇ.ബിക്ക് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കാനുള്ള മൊത്തം കുടിശ്ശിക 1342.88 കോടി രൂപയായി ഉയർന്നുവെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളുമാണ് കുടിശ്ശിക വരുത്തിയവരിൽ മുന്നിലുള്ളത്.
പാലക്കാട് സി പി എമ്മിൽ രൂക്ഷമായ വിഭാഗീയത നിലനിൽക്കുന്നതായി പാർട്ടി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ തുറന്നുസമ്മതിക്കൽ. വിപുലീകൃത കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവാണ് പാർട്ടിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് അവതരിപ്പിച്ചത്.
മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇവർക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്നും എങ്ങോട്ട് വേണമെങ്കിലും പോകാം എന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. ആർ. ശ്രീലേഖ മേയർക്കാണ് രാജി നൽകിയത്.
സംസ്ഥാന സ്കൂൾ ഗെയിംസിന്‍റെ നടത്തിപ്പിലെ വീഴ്ചയിൽ പൊതുവിദ്യാഭ്യാസ വകുപ്പിനെ തള്ളി തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ്.കായിക മേളയുമായി ബന്ധപ്പെട്ട് ഒരു കാര്യം പോലും കോർപ്പറേഷനുമായി ആലോചിച്ചിട്ടല്ല നടത്തിയതെന്നും ഉദ്ഘാടനത്തിന്‍റെ അറിയിപ്പ് മേയർക്കും ഡെപ്യൂട്ടി മേയർക്കും നൽകിയത് ഉദ്ഘാടനത്തിന്‍റെ തലേന്ന് രാത്രി മാത്രമാണ്, കോർപ്പറേഷൻ ഭരണ സമിതിയുമായി വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ സംസാരിച്ചിട്ടില്ല. നനയാതെ ഈറൻ ചുമക്കാൻ കോർപ്പറേഷനെ കിട്ടില്ല എന്നും എ പ്രസാദ് പറഞ്ഞു.
മുൻ ആരോഗ്യമന്ത്രി മന്ത്രി വീണ ജോർജ് സജ്ജീവമായി പാർട്ടി പ്രവർത്തനത്തിൽ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്ന് സി പി എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. ചികിത്സയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്ന് അവധിയെടുത്തിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ പ്രതികരിച്ച് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്നറിയുന്നു എന്നും ബിജെപിക്ക് അകത്തെ ജീർണത പുറത്തുവരുന്നു, തിരുവനന്തപുരത്ത് ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയില്ല.
നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില (ഫെയർ വാല്യു) കുറച്ച റവന്യൂ ഡിവിഷനൽ ഓഫിസറുടെ (ആർഡിഒ) ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അങ്കമാലി – അരൂർ ദേശീയപാത ബൈപാസിനായി ഭൂമി വിട്ടുനൽകുന്ന ജോണി ദേവസ്സി ഉൾപ്പെടെ 14 പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി ബാലകൃഷ്ണന്റെ ഉത്തരവ്.
നടപടിക്രമങ്ങൾ പാലിക്കാതെ അങ്കമാലി വില്ലേജിലെ ഭൂമിയുടെ ന്യായവില (ഫെയർ വാല്യു) കുറച്ച റവന്യൂ ഡിവിഷനൽ ഓഫിസറുടെ (ആർഡിഒ) ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. അങ്കമാലി – അരൂർ ദേശീയപാത ബൈപാസിനായി ഭൂമി വിട്ടുനൽകുന്ന ജോണി ദേവസ്സി ഉൾപ്പെടെ 14 പേർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി ബാലകൃഷ്ണന്റെ ഉത്തരവ്.
സ്ത്രീകളെ ബോഡി ഷെയ്മിംഗ് നടത്തുന്നതിനെ സ്ത്രീത്വത്തെ അപമാനിച്ചതായി കണക്കാക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. രൂപത്തിന്റെ പേരിലുള്ള കളിയാക്കലുകളും വാക്കാലുള്ള അധിക്ഷേപങ്ങളും ഐപിസി 509ആം വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
പരീക്ഷാ ക്രമക്കേടുകൾക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരായ സമരങ്ങളെച്ചൊല്ലി കോൺഗ്രസും സിജെപിയും തമ്മിലുള്ള പോര് മുറുകുന്നു. ബിജെപിയേക്കാൾ വിഷമെന്ന് സിജെപി വിമർശിച്ചപ്പോൾ, സിജെപി സമരങ്ങളെ ഹൈജാക്ക് ചെയ്യുകയാണെന്ന് കോൺഗ്രസും തിരിച്ചടിച്ചു
തമിഴ്നാട്ടിൽ ടിവികെയുടെ വനിതാ സ്ഥാനാർത്ഥിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. ഒരു വനിതാ സ്ഥാനാർത്ഥിക്കെതിരെ മുൻ മുഖ്യമന്ത്രി കൂടിയായ സ്റ്റാലിൻ നടത്തിയത് അങ്ങേയറ്റം മോശമായ പരാമർശങ്ങളാണെന്ന് വിജയ് ആരോപിച്ചു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിൽ വലിയ അട്ടിമറി നടന്നതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. അതിനാൽ ലോക്‌സഭയും നിയമസഭകളും പിരിച്ചുവിട്ട് ബാലറ്റ് പേപ്പറിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രി കഴകം. ചെന്നൈ സത്യമൂർത്തി ഭവനിൽ ശനിയാഴ്ച ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ മുന്നണി കൺസൾട്ടേറ്റീവ് യോഗത്തിൽ ടിവികെ പ്രതിനിധികൾ ആദ്യമായി പങ്കെടുത്തു.
റഷ്യൻ സൈന്യത്തിലുള്ള മുഴുവൻ ഇന്ത്യക്കാരെയും വിട്ടയയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യ. റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഏകദേശം 140 ഇന്ത്യൻ പൗരന്മാരെ വിട്ടയയ്ച്ചുവെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാൽ റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്ന 55 പേരെ കുറിച്ചുള്ള വിവരങ്ങൾ യോഗത്തിൽ ഇന്ത്യ റഷ്യയോട് ആരാഞ്ഞിട്ടുണ്ട്.
കർണാടകത്തിലെ വരൾച്ചയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സംസ്ഥാനം ആവശ്യപ്പെട്ട 3,705 കോടി രൂപ ഉടൻ അനുവദിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്.
ഹോർമൂസിൽ വീണ്ടും രണ്ട് കപ്പലുകൾക്ക് നേരെ ആക്രമണം. കുവൈത്ത് പതാക വഹിക്കുന്ന കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ചു. സൗദിയിലെ അസീറിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്കേറ്റു. നജ്റാൻ പ്രവിശ്യയിൽ സ്കൂളിന് മുകളിൽ ഡ്രോൺ അവശിഷ്ടം പതിച്ചു. ഹോർമൂസിൽ ഒരു കപ്പലാക്രമിക്കപ്പെട്ടത് ഒമാൻ തീരത്തോട് ചേർന്ന് തന്നെയാണ്.
