സെപ്റ്റംബറിലെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്. ശരാശരി പ്രതിദിന ഇറക്കുമതി 52 ലക്ഷം ബാരലായി. യു.എസ്.-ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യയിലേക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇറാഖ് റഷ്യക്കു തൊട്ടുപിന്നിലെത്തി. സെപ്റ്റംബറില്‍ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 39 ശതമാനം സൗദി അറേബ്യ, ഇറാഖ്, യു.എ.ഇ., കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നായിരുന്നു. പ്രതിദിനം 5,25,000 ബാരല്‍ എണ്ണ വിതരണം ചെയ്ത് ഇറാഖ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സൗദി അറേബ്യ 5,17,000 ബാരല്‍, യു.എ.ഇ 4,38,000 ബാരല്‍ വിതരണം ചെയ്ത് പിന്നില്‍ തന്നെയുണ്ട്. കുവൈത്ത് പ്രതിദിനം 3,35,000 ബാരല്‍ വിതരണം ചെയ്തു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ കുവൈത്തിന്റെ ഏറ്റവും ഉയര്‍ന്ന വിതരണ നിരക്കാണ്.
ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ സര്‍വകാല റെക്കോഡ്
