കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്‍ഡ് വിവരസാങ്കേതികവിദ്യ വകുപ്പ് ഇനി മുതല്‍ വിവരസാങ്കേതികവിദ്യ, നിര്‍മ്മിത ബുദ്ധി, ഭാവി സാങ്കേതികവിദ്യ വകുപ്പ് എന്ന പേരില്‍ അറിയപ്പെടും. ഇംഗ്ലീഷില്‍ വകുപ്പിന്റെ പേര് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഫ്യൂച്ചര്‍ ടെക്നോളജീസ് എന്നാണ്. 2026 ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രഖ്യാപിച്ച കേരളത്തിന്റെ സാങ്കേതിക ദിശാബോധവുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം. സെപ്റ്റംബര്‍ 30 ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 3 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനാവശ്യമായ ചട്ടഭേദഗതി നടപടികള്‍ പൊതുഭരണ വകുപ്പ് സ്വീകരിക്കും.
ഐടി വകുപ്പിന് ഇനി പുതിയ പേര്
