രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണിക്ക് കരുത്തേകി സെപ്റ്റംബറിലെ വില്‍പന കണക്കുകള്‍. 15ലേറെ ഇവി കാര്‍ നിര്‍മാതാക്കളെല്ലാം ചേര്‍ന്ന് 35,995 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മുന്‍വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 94 ശതമാനമാണ് വര്‍ധന. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന ഇവി വില്പനയാണ് കഴിഞ്ഞ മാസം നടന്നത്. മുന്‍ മാസങ്ങളിലേതു പോലെ ടാറ്റ മോട്ടോഴ്സ് ആണ് സെപ്റ്റംബറിലും വിപണിയിലെ വമ്പന്മാര്‍. 41 ശതമാനം വിപണി വിഹിതത്തോടെ 14,769 യൂണിറ്റുകളാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസൂക്കിയെ പിന്തള്ളി കിയ മോട്ടോഴ്സ് അഞ്ചാം സ്ഥാനത്തേക്ക് കയറി. മഹീന്ദ്ര സെപ്റ്റംബര്‍ വില്‍പനയില്‍ 96 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഒന്‍പത് ശതമാനം വര്‍ധനയോടെ മൂന്നാംസ്ഥാനത്താണ്. ടുവീലര്‍ ഇവിയില്‍ ടിവിഎസ് മോട്ടോര്‍, ബജാജ് ഓട്ടോ, ഏതര്‍ എനര്‍ജി, ഹീറോ മോട്ടോര്‍കോര്‍പ് എന്നീ കമ്പനികള്‍ ചേര്‍ന്ന് 76 ശതമാനം വിപണിയാണ് കൈവശം വയ്ക്കുന്നത്.
സെപ്റ്റംബറില്‍ റെക്കോഡിട്ട് ഇലക്ട്രിക് കാര്‍ വിപണി
